കേരളം

kerala

ETV Bharat / state

ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് മാത്യു ടി. തോമസ്‌ എംഎല്‍എ - relief camps

വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്നുണ്ടായ നാശനഷ്‌ടങ്ങള്‍ക്ക് നാഷ്‌ടപരിഹാരം നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്നും എംഎല്‍എ വ്യക്തമാക്കി.

ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് മാത്യു ടി. തോമസ്‌ എംഎല്‍എ  ദുരിതാശ്വാസ ക്യാമ്പുകള്‍  മാത്യു ടി. തോമസ്‌ എംഎല്‍എ  മാത്യു ടി. തോമസ്  എംഎല്‍എ  mathew t thomas  relief camps  pathanamthitta
ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് മാത്യു ടി. തോമസ്‌ എംഎല്‍എ

By

Published : Aug 10, 2020, 3:13 PM IST

പത്തനംതിട്ട:തിരുവല്ല താലൂക്കിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് മാത്യു ടി. തോമസ് എംഎൽഎ. തിരുമൂലപുരം സെന്‍റ് തോമസ് ഹയർ സെക്കന്‍ററി സ്‌കൂൾ, തിരുമൂലവിലാസം യുപി സ്‌കൂള്‍, കാവുംഭാഗം ദേവസ്വം ബോർഡ് സ്‌കൂൾ തുടങ്ങിയ മുപ്പതോളം ക്യാമ്പുകളാണ് അദ്ദേഹം സന്ദർശിച്ചത്.

ക്യാമ്പുകളിൽ കഴിയുന്നവരോട് അദ്ദേഹം കാര്യങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞു. ക്യാമ്പിലെ അന്തേവാസികൾക്ക് ആവശ്യമായ ആഹാരവും മരുന്നുമടക്കമുള്ളവ ലഭ്യമാകുന്നുണ്ടെന്ന് ഉദ്യോഗസ്ഥരിൽ നിന്നും ഉറപ്പു വരുത്തി. വീടുകളിൽ വെള്ളം കയറിയതിനെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങൾക്ക് അർഹമായ നഷ്‌ടപരിഹാരം സർക്കാരിൽ നിന്നും വാങ്ങി നൽകുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മാത്യു ടി. തോമസ് എംഎൽഎ ഉറപ്പു നൽകി.

ABOUT THE AUTHOR

...view details