കേരളം

kerala

ETV Bharat / state

കൊവിഡ് പ്രതിരോധത്തിന് 88 ലക്ഷം രൂപ അനുവദിച്ച്‌ മാത്യു ടി തോമസ് - lock down

എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്. തിരുവല്ല, മല്ലപ്പള്ളി താലൂക്ക് ആശുപത്രികളിലേക്ക് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍, ആധുനിക കിടക്കകള്‍, ഇസിജി മെഷിനുകള്‍ തുടങ്ങിയ ഉപകരണങ്ങള്‍ അനുവദിക്കാനാണ് തീരുമാനം

കൊവിഡ് പ്രതിരോധത്തിന് 88 ലക്ഷം രൂപ അനുവദിച്ച്‌ മാത്യു ടി തോമസ് covid 19 lock down latest pathanamthitta
കൊവിഡ് പ്രതിരോധത്തിന് 88 ലക്ഷം രൂപ അനുവദിച്ച്‌ മാത്യു ടി തോമസ്

By

Published : Apr 29, 2020, 7:21 PM IST

പത്തനംതിട്ട: കൊവിഡ് പ്രതിരോധത്തിന് തിരുവല്ല, മല്ലപ്പള്ളി താലൂക്ക് ആശുപത്രികളെ സജ്ജമാക്കുന്നതിന് മാത്യു ടി തോമസ് എംഎല്‍എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 88 ലക്ഷം രൂപ അനുവദിച്ചു. രണ്ട് താലൂക്ക് ആശുപത്രികളിലെയും തീവ്ര പരിചരണ വിഭാഗത്തില്‍ ഉപയോഗിക്കാനുള്ള വെന്‍റിലേറ്ററുകള്‍, ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍, ആധുനിക കിടക്കകള്‍, ഇസിജി മെഷിനുകള്‍ തുടങ്ങിയ ഉപകരണങ്ങള്‍ അനുവദിക്കാനാണ് തീരുമാനം. കൊവിഡ് വ്യാപനം ഉണ്ടായ സമയം തന്നെ ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങി സജ്ജമാക്കണമെന്ന് ആശുപത്രികളില്‍ നേരിട്ട് സന്ദര്‍ശനം നടത്തി എംഎല്‍എ ആവശ്യപ്പെട്ടിരുന്നു. അതിനാവശ്യമായ മുഴുവന്‍ തുകയും ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിക്കാമെന്നും അറിയിച്ചിരുന്നു. തിരുവല്ല താലൂക്ക് ആശുപത്രിക്ക് 68,02,509 രൂപയുടെയും മല്ലപ്പള്ളി താലൂക്ക് ആശുപത്രിക്ക് 20,83,558 രൂപയുടെയും ഉപകരണങ്ങളാണ് സൂപ്രണ്ടുമാര്‍ ആവശ്യപ്പെട്ടത്. തുക അനുവദിച്ചു കൊണ്ടുള്ള കത്തുകള്‍ ജില്ലാ കലക്ടര്‍ പിബി നൂഹിന് മാത്യു ടി തോമസ് എംഎല്‍എ കൈമാറി.

ABOUT THE AUTHOR

...view details