വനം വകുപ്പ് കസ്റ്റഡിയിൽ മരിച്ച മത്തായിയുടെ റീപോസ്റ്റ്‌മോർട്ടം തുടരുന്നു - റീപോസ്റ്റ്‌മോർട്ടം
ആദ്യത്തെ അന്വേഷണത്തിൽ രേഖപ്പെടുത്തിയതിനേക്കാൾ കൂടുതൽ മുറിവുകൾ രണ്ടാമത്തെ അന്വേഷണത്തിൽ കണ്ടെത്തി.
വനം വകുപ്പ് കസ്റ്റഡിയിൽ മരിച്ച മത്തായിയുടെ റീപോസ്റ്റ്‌മോർട്ടം തുടരുന്നു
പത്തനംതിട്ട:വനം വകുപ്പ് കസ്റ്റഡിയിൽ മരിച്ച പി.പി മത്തായിയുടെ റീപോസ്റ്റ്‌മോർട്ടം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നടക്കുന്നു. ആദ്യത്തെ അന്വേഷണത്തിൽ രേഖപ്പെടുത്തിയതിനേക്കാൾ കൂടുതൽ മുറിവുകൾ രണ്ടാമത്തെ അന്വേഷണത്തിൽ കണ്ടെത്തി. ഇടതു കൈമുട്ടിലെ അസ്ഥിക്ക് പൊട്ടൽ, തലയുടെ പിൻഭാഗത്ത് മുറിവ്, പരുക്കൻ പ്രതലത്തിൽ ഉരഞ്ഞതിന് സമാനമായ നിരവധി പാടുകൾ എന്നിവ കണ്ടെത്തി.
Last Updated : Sep 4, 2020, 3:32 PM IST