പത്തനംതിട്ട: കൊവിഡിന്‍റെ മറവിൽ സർക്കാരിന് ഇഷ്ടമുള്ള ഉദ്യോഗസ്ഥർക്ക് എന്തും ചെയ്യാനുള്ള ലൈസൻസ് നൽകിയിരിക്കുകയാണെന്ന് കെ. മുരളീധരൻ എം പി. എക്‌സൈസിന്‍റെ കസ്റ്റഡിയിലിരിക്കെയുണ്ടായ മത്തായിയുടെ മരണം സിബിഐ അന്വേഷിക്കണമെന്നും കെ.മുരളീധരൻ ആവശ്യപ്പെട്ടു. പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിക്കുന്നത് വരെ അറസ്റ്റ് വൈകിപ്പിക്കുകയാണെന്നും കെ.മുരളീധരൻ ആരോപിച്ചു.
മത്തായിയുടെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ. മുരളീധരൻ - കെ. മുരളീധരൻ
പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിക്കുന്നത് വരെ അറസ്റ്റ് വൈകിപ്പിക്കുകയാണെന്നും കെ.മുരളീധരൻ ആരോപിച്ചു.
മത്തായിയുടെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ. മുരളീധരൻ
രാഹുൽ ഗാന്ധി എഐസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്നും കെ.മുരളീധരൻ പറഞ്ഞു. എഐസിസി കൂടുമ്പോൾ ഇത് ആവശ്യപ്പെടും.സോണിയാ ഗാന്ധി ആരോഗ്യം പോലും നോക്കാതെ പ്രവർത്തിക്കുന്നു. പ്രകടനം മെച്ചപ്പെടുത്താൻ രാഹുൽ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്നും മുരളീധരൻ കൂട്ടിച്ചേര്‍ത്തു.