പത്തനംതിട്ട: മാർക്ക് ദാന വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മോഡറേഷന് എതിരല്ലെന്നും മാർക്ക് കുംഭകോണം പാടില്ലെന്ന് മാത്രമാണ് പറഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു. അമ്പരപ്പിക്കുന്ന വിവരങ്ങളാണ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് പുറത്ത് വരുന്നത്. മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമായി തുടരുന്നു. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സൂപ്പർ വിസി ആയി. മന്ത്രിയുടെ പിഎയുടെ ദൃശ്യങ്ങൾ പുറത്ത് വിട്ടിട്ടും മറുപടിയില്ലെന്നും ചെന്നിത്തല പറഞ്ഞു.
മാർക്ക് ദാനം; ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ചെന്നിത്തല
ആരോപണങ്ങൾക്ക് മറുപടി ഇല്ലാത്തതു കൊണ്ടാണ് മന്ത്രി തന്‍റെ മകനെതിരായ ആരോപണം ഉന്നയിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ചെന്നിത്തല
മൂല്യനിര്‍ണയ ക്യാമ്പുകളിൽ എങ്ങനെയാണ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഇടപെട്ടതെന്നും ചെന്നിത്തല ചോദിച്ചു. ആരോപണങ്ങൾക്ക് മറുപടി ഇല്ലാത്തതു കൊണ്ടാണ് മകനെതിരായ ആരോപണം ഉന്നയിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഉന്നത നിലവാരമാണ് പ്രതീക്ഷിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. ആരോപണം സത്യവിരുദ്ധമെന്ന് തെളിയിക്കാൻ ജലീലിനെ വെല്ലുവിളിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.