പത്തനംതിട്ട: ഫെബ്രുവരി ഒമ്പത് മുതല്‍ 16 വരെ നടക്കുന്ന മരാമൺ കണ്‍വന്‍ഷനോട് അനുബന്ധിച്ച് വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തുന്ന ക്രമീകരണങ്ങള്‍ യോഗം വിലയിരുത്തി. വകുപ്പുതല ഏകോപനം മികച്ച നിലയില്‍ സാധ്യമായിട്ടുണ്ടെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. ഇത്തവണ ആദ്യമായി തഹസില്‍ദാര്‍ തസ്തികയിലുള്ള സ്‌പെഷ്യല്‍ ഓഫീസറെ നിയമിച്ചു. സമ്മേളന നഗരിയിലെ ക്രമീകരണങ്ങളും പ്രശ്‌നങ്ങളും സമയബന്ധിതമായി തീര്‍പ്പാക്കുന്നതിന് സ്‌പെഷ്യല്‍ ഓഫീസറിലൂടെ കഴിയും. പൂര്‍ണമായി ഹരിതചട്ടം പാലിച്ചായിരിക്കും കണ്‍വന്‍ഷന്‍ നടത്തുകയെന്നും എംഎല്‍എ പറഞ്ഞു.
മരാമണ്‍ കണ്‍വെന്‍ഷന്‍; ക്രമീകരണങ്ങള്‍ സജ്ജീകരിച്ചു - maramon-convention-meetng-2020
പൂര്‍ണമായി ഹരിതചട്ടം പാലിച്ചായിരിക്കും കണ്‍വന്‍ഷന്‍ നടത്തുക. കണ്‍വെന്‍ഷന്‍ നഗറിലെ പാര്‍ക്കിങ്, ക്രമസമാധാനപാലനം, ഗതാഗത നിയന്ത്രണം എന്നിവക്കുള്ള നടപടികള്‍ക്കായി ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ വനിതകള്‍ ഉള്‍പ്പെടെ 200 പൊലീസുകാരെ നിയോഗിക്കും
കണ്‍വെന്‍ഷന്‍ നഗറിലെ പാര്‍ക്കിങ്, ക്രമസമാധാനപാലനം, ഗതാഗത നിയന്ത്രണം എന്നിവക്കുള്ള നടപടികള്‍ക്കായി ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ വനിതകള്‍ ഉള്‍പ്പെടെ 200 പൊലീസുകാരെ നിയോഗിക്കും. മുന്‍ വര്‍ഷങ്ങളിലേതുപോലെ അഗ്നിശമനസേനയുടെ സേവനം ഉറപ്പുവരുത്തും. പത്തനംതിട്ട, ചെങ്ങന്നൂര്‍, പന്തളം, കൊട്ടാരക്കര, തിരുവല്ല, അടൂര്‍ എന്നീ കെഎസ്ആര്‍ടിസി സ്റ്റേഷനുകളില്‍ നിന്നും ആവശ്യാനുസരണം ബസ് സര്‍വീസുകള്‍ നടത്തും. കൂടാതെ താല്‍കാലിക ബസ് സ്റ്റേഷന്‍ പ്രവര്‍ത്തിപ്പിക്കും. കണ്‍വെന്‍ഷന്‍ നഗറിലും പരിസര പ്രദേശങ്ങളിലും വ്യാജ മദ്യ വില്‍പന, നിരോധിത ലഹരി വസ്തുക്കളുടെ വില്‍പന എന്നിവ തടയുന്നതിനായി എക്സൈസ് വകുപ്പ് കണ്‍ട്രോള്‍ റൂം തുറക്കും. പട്രോളിങ് ശക്തമാക്കും. രാജു എബ്രഹാം എം.എല്‍.എ, ജില്ലാ കലക്ടറുടെ ചുമതല വഹിക്കുന്ന എഡിഎം അലക്‌സ്.പി.തോമസ്, അടൂര്‍ ആര്‍ഡിഒ പി.ടി എബ്രഹാം, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഗ്രിഗറി കെ.ഫിലിപ്പ്, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.