124-ാമത് മാരാമൺ കൺവെൻഷൻ കോഴഞ്ചേരി പമ്പാ മണപ്പുറത്ത് ഇന്ന് തുടങ്ങും. ഉച്ചയ്ക്ക് 2.30 ന് മാർത്തോമ സഭാ അധ്യക്ഷൻ ഡോക്ടർ ജോസഫ് മാർത്തോമ മെത്രാപ്പോലീത്ത കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. പമ്പാ മണപ്പുറത്ത് തയ്യാറാക്കിയ പന്തലിൽ വിദേശത്തുനിന്നും സ്വദേശത്തുനിന്നുമുള്ള നിരവധി ആത്മീയ ആചാര്യന്മാർ പ്രഭാഷണം നടത്തും.
124-ാമത് മാരാമൺ കൺവെൻഷന് ഇന്ന് തുടക്കം - കോഴഞ്ചേരി
സ്ത്രീകൾക്കും പങ്കെടുക്കാവുന്ന രീതിയിൽ വൈകുന്നേരം 6.30 വരെയാണ് ഇത്തവണ യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. നേരത്തെ രാത്രി എട്ടുമണി വരെയാണ് യോഗങ്ങൾ നടന്നിരുന്നത്.
ഇംഗ്ലണ്ടിൽ നിന്നുള്ള ആർച്ച് ബിഷപ്പ് ജോൺ ടാക്കർ, മുഗാബെ സെന്‍റാമു, മലേഷ്യയിൽ നിന്നുള്ള ഡോക്ടർ ഡാനിയൽ ഹോ തുടങ്ങിയവരാണ് ഈ വർഷത്തെ മുഖ്യ പ്രഭാഷകർ. കൺവെൻഷനോട് അനുബന്ധിച്ച് മാർത്തോമ സുവിശേഷ സേവക സംഘത്തിന്‍റെ ശതാബ്ദി സമാപനം നടന്നു. ആയിരക്കണക്കിന് വനിതകളാണ് സമ്മേളനത്തിൽ പങ്കെടുത്തത്.
ലോക സഭാ കൗൺസിൽ മോഡറേറ്റ് ഡോ. ആഗ്നസ് റെജിന മ്യൂറൽ ഓബം ചടങ്ങിൽ സംസാരിച്ചു. കണ്‍വെന്‍ഷനെത്തുന്നവര്‍ക്കായി കെ.എസ്.ആര്‍.ടി.സി സമീപ ഡിപ്പോകളില്‍ നിന്നെല്ലാം പ്രത്യേക സര്‍വീസ് നടത്തും. ആരോഗ്യവകുപ്പിന്‍റെയും മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെയും സേവനവും കണ്‍വെന്‍ഷനോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.