അഖിലഭാരത മഹാഭാഗവത സത്രത്തിന് കൊടിയേറി - നാരായണീയ പാരായണ സമിതി
ആയിരക്കണക്കിന് ഭക്തജനങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി ശ്രീകൃഷ്ണ തങ്കവിഗ്രഹം യജ്ഞശാലയില്‍ എത്തിച്ചത്.
36-ാമത് അഖിലഭാരത മഹാഭാഗവത സത്രത്തിന് അടൂര്‍ മണ്ണടിയില്‍ പഴയ തൃക്കോവിൽ ശ്രീ മഹാദേവ ക്ഷേത്രത്തിൽ തുടക്കമായി. ഗോകർണ്ണം മഹാദേവ ക്ഷേത്രത്തിൽ നിന്നും ഗുരുവായൂരപ്പന്‍റെ തങ്കവിഗ്രഹവും കൊടിക്കൂറയും ഭാഗവത ഗ്രന്ഥവും മുന്നൂറിൽപരം കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഏനാത്ത് ശ്രീ മഹാദേവ ക്ഷേത്രത്തിൽ എത്തിച്ചു. 1008 ശ്രീകൃഷ്ണ വിഗ്രഹങ്ങളും 1400 നാരായണീയ പാരായണ സമിതികളുടെയും ആയിരക്കണക്കിന് ഭക്തജനങ്ങളുടെയും അകമ്പടിയോടെയാണ് ശ്രീകൃഷ്ണന്‍റെ തങ്കവിഗ്രഹം ഘോഷയാത്രയായി യജ്ഞശാലയിൽ എത്തിച്ചത്. ഗുരുവായൂർ ക്ഷേത്ര മാതൃകയിൽ നിർമ്മിച്ച യജ്ഞശാലയിലെ ശ്രീകോവിലിൽ ഗുരുവായൂർ ക്ഷേത്രം തന്ത്രി ചെന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഗുരുവായൂരപ്പന്‍റെ തങ്കവിഗ്രഹ പ്രതിഷ്ഠ നടത്തി. ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിന്നും എത്തിച്ച കൊടിമരം ശ്രീകോവിലിന് മുമ്പിൽ നമ്പൂതിരിപ്പാട് യജ്ഞാചാര്യൻ പൈതൃക രത്നം, ഡോ. കെ ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവര്‍ ചേർന്ന് പ്രതിഷ്ഠിച്ചു.