കേരളം

kerala

ETV Bharat / state

മൂഴിയാർ മണിയാർ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി - മണിയാർ ഡാം

മൂഴിയാർ ഡാമിന് സമീപം വനത്തിൽ ഉരുൾ പൊട്ടിയതിന് പിന്നാലെ മണ്ണിടിച്ചിലും ഉണ്ടായി.

dam opened  maniyar dam  moozhiyar dam  മൂഴിയാർ ഡാം  മണിയാർ ഡാം  ഡാം തുറന്നു
മൂഴിയാർ മണിയാർ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി

By

Published : May 22, 2021, 10:23 PM IST

പത്തനംതിട്ട : കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയരുന്നതിനാൽ നീരൊഴുക്ക് ക്രമീകരിക്കുന്നതിനായി മൂഴിയാർ ഡാമിന്‍റെയും മണിയാർ ജലസംഭരണിയുടെയും ഷട്ടറുകൾ തുറന്നു. മൂഴിയാർ ഡാമിന് സമീപം ഉരുൾ പൊട്ടിയതും ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.

also read:സംസ്ഥാനത്ത് അടുത്ത അഞ്ച് ദിനം അതിശക്‌തമായ മഴ

വൈകിട്ട് ആറ് മണിയോടെ മൂഴിയാർ വന്നതിനുള്ളിലാണ് ഉരുൾ പൊട്ടിയത്. ഡാമിന് സമീപം മണ്ണിടിച്ചിലുമുണ്ട്. മൂഴിയാർ ഡാമിന്‍റെ മൂന്നും മണിയാർ ഡാമിന്‍റെ നാലും ഷട്ടറുകളാണ് തുറന്നത്. നദീതീരത്ത് താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലർത്തണമെന്ന് ജില്ല കലക്ടറും ജില്ല ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു.

ABOUT THE AUTHOR

...view details