കേരളം

kerala

ETV Bharat / state

പത്തനംതിട്ടയില്‍ കനത്ത മഴ: മണിയാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ ഇന്ന് തുറക്കും

ബാരേജിലെ ജലനിരപ്പ് 34.60 മീറ്ററായി നിലനിര്‍ത്തുന്നതിന് ഷട്ടറുകള്‍ 30 സെ.മീ എന്ന തോതില്‍ തുറന്ന് അധിക ജലം കക്കാട്ടറിലേക്ക് ഒഴുക്കിവിടും

പത്തനംതിട്ടയില്‍ കനത്ത മഴ: മണിയാര്‍ ബാരേജ് ഷട്ടറുകള്‍ ഇന്ന് തുറക്കും

By

Published : Sep 24, 2019, 11:36 PM IST

പത്തനംതിട്ട: മഴ കനത്തതിനെ തുടരുന്ന് ഇന്ന് രാത്രി 12 മണിക്ക് മണിയാര്‍ ബാരേജ് സ്‌പില്‍വേ ഷട്ടറുകള്‍ തുറക്കുമെന്ന് ജില്ലാ കലക്ടര്‍ പി.ബി.നൂഹ് അറിയിച്ചു.മണിയാര്‍ റിസര്‍വോയറിലേക്കുള്ള നീരൊഴുക്ക് ശക്തിപ്പെട്ടതോടെ ജലനിരപ്പ് ഉയര്‍ന്നു. ബാരേജിലെ ജലനിരപ്പ് 34.60 മീറ്ററായി നിലനിര്‍ത്തുന്നതിന് ഷട്ടറുകള്‍ 30 സെ.മീ എന്ന തോതില്‍ തുറന്ന് അധിക ജലം കക്കാട്ടറിലേക്ക് ഒഴുക്കിവിടുമെന്നും കലക്ടര്‍ പറഞ്ഞു.

പമ്പയുടെയും കക്കാട്ടാറിന്‍റെയും തീരത്തുള്ളവര്‍ പ്രത്യേകിച്ച് മണിയാര്‍, വടശ്ശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികള്‍ ജാഗ്രതപാലിക്കണെമന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു. മണിയാർ ബാരേജിന് മുകൾ ഭാഗത്തുള്ള കാരിക്കയം, അള്ളുങ്കൽ എന്നീ ചെറുകിട ജലവൈദ്യുത പദ്ധതികളിലെ വൈദ്യുതോൽപാദനവും കൂടിയിട്ടുണ്ട്.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details