മണിമലയാർ കര കവിഞ്ഞു; വീടുകളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി - കനത്ത മഴ വാർത്തകൾ
രക്ഷപെടുത്തിയവരെ കവിയൂർ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ വാഹനങ്ങളിൽ ബന്ധുവീടുകളിലേക്കും മറ്റ് സുരക്ഷാ കേന്ദ്രങ്ങളിലേക്കും മാറ്റി
![മണിമലയാർ കര കവിഞ്ഞു; വീടുകളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി മണിമലയാർ manimalayar river manimalayar river overflow people from banks rescued thiruvalla pathanamthitta തിരുവല്ല - കുമ്പഴ റോഡ് മണിമലയാർ കരകവിഞ്ഞു പത്തനംതിട്ട അഗ്നിശമനസേന കനത്ത മഴ വാർത്തകൾ heavy rain updates](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8362163-thumbnail-3x2-river.jpg)
മണിമലയാർ കര കവിഞ്ഞു; വീടുകളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി.
പത്തനംതിട്ട: തിരുവല്ല - കുമ്പഴ റോഡിൽ മനയ്ക്കച്ചിറയിൽ മണിമലയാർ കരകവിഞ്ഞു. പാലയ്ക്കാമാലി, കറുകപ്പറമ്പ്, കളപ്പുരയ്ക്കൽ എന്നീ ഭാഗങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറി. വീടുകളിൽ കുടുങ്ങിയ വയോധികരും കുട്ടികളും ഉൾപ്പടെയുള്ള 28 പേരെ അഗ്നിശമന സേനയെത്തി രക്ഷപ്പെടുത്തി. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. രക്ഷപെടുത്തിയവരെ കവിയൂർ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ വാഹനങ്ങളിൽ ബന്ധുവീടുകളിലേക്കും മറ്റ് സുരക്ഷാ കേന്ദ്രങ്ങളിലേക്കും മാറ്റി.
മണിമലയാർ കര കവിഞ്ഞു; വീടുകളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി
Last Updated : Aug 10, 2020, 12:14 PM IST