പത്തനംതിട്ട: കഴിഞ്ഞ മാര്‍ച്ച് 13... മലപ്പുറം ജില്ലയിലെ വഴിക്കടവ് പരുത്തിപ്പാടത്ത് മൈതാനത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്കിടയിലേക്ക് രണ്ടര മാസം പ്രായമുള്ള ആനക്കുട്ടി ഓടിയെത്തി. വിവരമറിഞ്ഞെത്തിയ വനപാലകര്‍ ആനകുട്ടിയെ ഏറ്റെടുത്തു. കൂട്ടം തെറ്റി എത്തിയതാണെന്ന് മനസ്സിലാക്കിയ വനപാലകർ കുട്ടികൊമ്പനെ വനത്തിലേക്കു തിരികെ വിടാൻ ശ്രമം തുടങ്ങി. ആനക്കൂട്ടം കടന്നു പോകുന്ന വഴികളിലെല്ലാം ആനകുട്ടിയെ കൊണ്ടു വിട്ടെങ്കിലും കൂട്ടിക്കൊണ്ടു പോകാൻ തള്ളയാന എത്തിയില്ല. ആ ശ്രമങ്ങളെല്ലാം വിഫലമായപ്പോഴാണ് കുട്ടികൊമ്പനെ കോന്നി ആനപരിപാലന കേന്ദ്രത്തിൽ എത്തിക്കാൻ തീരുമാനിച്ചത്.
അമ്മയില്ലാത്തതിന്‍റെ വേദന മറന്ന് കുറുമ്പും കുസൃതിയുമായി മണികണ്ഠൻ കോന്നിയിലുണ്ട്
ആനക്കൂട്ടം കടന്നു പോകുന്ന വഴികളിലെല്ലാം ആനകുട്ടിയെ കൊണ്ടു വിട്ടെങ്കിലും കൂട്ടിക്കൊണ്ടു പോകാൻ തള്ളയാന എത്തിയില്ല. ആ ശ്രമങ്ങളെല്ലാം വിഫലമായപ്പോഴാണ് കുട്ടികൊമ്പനെ കോന്നി ആനപരിപാലന കേന്ദ്രത്തിൽ എത്തിക്കാൻ തീരുമാനിച്ചത്. വഴിക്കടവുകാരാണ് കുട്ടിക്കൊമ്പന് മണികണ്ഠൻ എന്ന് പേരിട്ടത്. ഇനി കോന്നിയിലെ പാപ്പന്മാർ മണികണ്ഠന്‍റെ വളർത്തച്ഛന്മാരാകും.
വഴിക്കടവുകാരാണ് കുട്ടിക്കൊമ്പന് മണികണ്ഠൻ എന്ന് പേരിട്ടത്. ഇനി കോന്നിയിലെ പാപ്പന്മാർ മണികണ്ഠന്‍റെ വളർത്തച്ഛന്മാരാകും. വിശക്കുമ്പോൾ പാലുകുടിക്കാൻ അവൻ തുമ്പികൈയ്യുയർത്തും. അപ്പോൾ ലാക്‌ടൊജൻ അടങ്ങിയ ദ്രവരൂപത്തിലുള്ള ഭക്ഷണം കുപ്പിയിലാക്കി നൽകും. പരിചരണം ഏറെ ആവശ്യമായ സമയമായതിനാൽ വാസം പ്രത്യേക കൂടിനുള്ളിലാണ്. കുളിപ്പിക്കുന്നതിന് പുറത്തിറക്കിയാലും അവൻ പെട്ടന്ന് കൂട്ടിലേക്ക് പോകാൻ തിടുക്കമുണ്ട്. കുറുമ്പും കുസൃതിയുമായി പിച്ചവെച്ചു നടക്കുമ്പോഴും മണികണ്ഠന്‍റെ മനസ്സിൽ അമ്മയെ കാണാത്തതിന്‍റെ സങ്കടം നിറയുന്നുണ്ട്. രണ്ടര വയസുകാരന്‍റെ കുറുമ്പ് കേട്ടറിഞ്ഞ് നിരവധി സന്ദർശകരാണ് കോന്നിയിലെത്തുന്നത്. പിഞ്ചു എന്ന കുട്ടികൊമ്പനായിരുന്നു ആനത്താവളത്തിലെ സന്ദർശകരുടെ പ്രിയങ്കരൻ. എന്നാൽ അസുഖ ബാധിതനായി പിഞ്ചു ചെരിഞ്ഞതോടെ ആനത്താവളത്തിൽ കുട്ടി കൊമ്പൻ ഇല്ലാതായി. ഇനി കോന്നി ആനത്താവളത്തിലെത്തുന്നവർക്ക് മണികണ്ഠന്റെ കുസൃതിയും കുറുമ്പും ആസ്വദിക്കാം.
കോന്നി ആനപരിപാലന കേന്ദ്രത്തിൽ ഡ്യൂട്ടിയിലുള്ള വനപാലകരും ഡോക്‌ടർമാരും മണികണ്ഠന്‍റെ സംരക്ഷണത്തിനായി ഒപ്പമുണ്ടെന്ന് വെറ്ററിനറി ഡോക്ടർ അരുൺ സത്യൻ പറയുന്നു. ആനത്താവളത്തിലെ അഞ്ചാനകളുടെ സ്നേഹത്തണലിൽ അവൻ വളരും. മണികണ്ഠൻ എന്ന പേര് മാറും. ഔദ്യോഗിക പേര് വനംവകുപ്പ് അധികൃതർ നൽകും. അതുവരെ മണികണ്ഠനായി ഓടിക്കളിക്കട്ടെ...