പത്തനംതിട്ട: തീർത്ഥാടനം ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോൾ ശബരിമലയിൽ (Sabarimala) ആറ് കോടി വരുമാനം (Sabarimala revenue). കഴിഞ്ഞ മണ്ഡലകാലത്തെ (Mandala puja 2021) അപേക്ഷിച്ച് ഇക്കൊല്ലം പത്തിരട്ടി വരുമാനമാണ് ഇതുവരെ ലഭിച്ചത്. ആദ്യ ഏഴ് ദിവസത്തിൽ ശരാശരി 7500 പേരാണ് പ്രതിദിനം ദർശനം നടത്തിയത്.
കാണിക്ക ഇനത്തിന് പുറമെ അപ്പം അരവണ വിറ്റു വരവിലും വർധനയുണ്ട്. ഒന്നേകാൽ ലക്ഷംമ ടിൻ അരവണയും അൻപതിനായിരം പാക്കറ്റ് അരവണയും വിറ്റുപോയി.ഇതോടെ ശര്‍ക്കര വിവാദം അപ്പം അരവണ വില്‍പ്പനയെ ബാധിച്ചില്ല എന്നാണ് വിലയിരുത്തൽ. വഴിപാട് ഇനത്തിൽ 20 ലക്ഷം രൂപയാണ് വരവ്.