ശബരിമല: മണ്ഡലകാലത്തിന് പരിസമാപ്തി കുറിച്ച് ശബരിമലയിൽ മണ്ഡലപൂജ നടന്നു. പതിവിലും വിപരിതമായി തീർഥാടകരുടെ തിരക്ക് കുറവാണ്. രാത്രി ഹരിവരാസനം പാടി അടയ്ക്കുന്ന ക്ഷേത്രനട മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30ന് വൈകിട്ട് തുറക്കും.
മണ്ഡലകാലത്തിന് അവസാനം കുറിച്ച് ശബരിമലയിൽ മണ്ഡലപൂജ നടന്നു - Latest news updates sabarimala
പത്തിനും 11.40നും ഇടയിലുള്ള കുംഭരാശി മുഹൂർത്തത്തിൽ അയ്യപ്പന് തങ്ക അങ്കി ചാർത്തി മണ്ഡല പൂജ പൂർത്തിയാക്കി.
10 മണിയോടെ മണ്ഡലപൂജയുടെ ചടങ്ങുകള്‍ ആരംഭിച്ചു. കിഴക്കേ മണ്ഡപത്തില്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ കളഭവും 25 കലശവും പൂജിച്ചു. തുടര്‍ന്ന് ഇവ മേല്‍ശാന്തി ഏറ്റുവാങ്ങി അയ്യപ്പന് അഭിഷേകം ചെയ്തു. പത്തിനും 11.40നും ഇടയിലുള്ള കുംഭരാശി മുഹൂർത്തത്തിൽ അയ്യപ്പന് തങ്ക അങ്കി ചാർത്തി മണ്ഡല പൂജ പൂർത്തിയാക്കി. തുടർന്ന് ശരണ മുഖരിതമായി അയ്യപ്പദർശനം.
ഇന്ന് രാവിലെ 9.30 വരെ മാത്രമായിരുന്നു നെയ്യഭിഷേകം. രാത്രി പത്ത് മണിക്ക് അയ്യപ്പനെ യോഗനിദ്രയിലാക്കി യോഗദണ്ഡും ജപമാലയും ചാര്‍ത്തി, ഹരിവരാസനം പാടി നട അടയ്ക്കും. ഇതോടെ 41 ദിനങ്ങൾ നീണ്ട വ്രതാനുഷ്ഠാനങ്ങൾക്ക് സമാപനമാകും.