വോട്ട് ചെയ്യാനെത്തിയ വയോധികൻ കുഴഞ്ഞു വീണ് മരിച്ചു - election latest news
വള്ളംകുളം ഗവ.യുപി സ്കൂളിലെ 83-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ ഗോപിനാഥ കുറുപ്പ് ആണ് കുഴഞ്ഞുവീണ് മരിച്ചത്.
![വോട്ട് ചെയ്യാനെത്തിയ വയോധികൻ കുഴഞ്ഞു വീണ് മരിച്ചു elderly man who came to vote collapsed and died pathanamthitta pathanamthitta latest news നിയമസഭ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ നിയമസഭ തെരഞ്ഞെടുപ്പ് assembly election latest news state assembly election news election latest news പത്തനംതിട്ട](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11295735-thumbnail-3x2-sdeath.jpg)
വോട്ട് ചെയ്യാനെത്തിയ വയോധികൻ കുഴഞ്ഞു വീണ് മരിച്ചു
പത്തനംതിട്ട:ആറന്മുള നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന വള്ളംകുളത്ത് വോട്ട് ചെയ്യാനെത്തിയ വയോധികൻ കുഴഞ്ഞു വീണ് മരിച്ചു. വള്ളംകുളം തെങ്ങും തറ വീട്ടിൽ ഗോപിനാഥ കുറുപ്പ് (65) ആണ് മരിച്ചത്. വള്ളംകുളം ഗവ.യുപി സ്കൂളിലെ 83-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യുവാൻ ക്യൂ നിൽക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.