പത്തനംതിട്ട: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ ആന പാപ്പാനായ യുവാവിനെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്‌തു. കൊട്ടാരക്കര നെല്ലിക്കുന്ന് സ്വദേശി വിഷ്‌ണുവാണ്(25) അറസ്റ്റിലായത്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് ഇയാൾ.
ഇൻസ്റ്റഗ്രാമിലൂടെ പരിചയം; 17കാരിയെ പലതവണ പീഡിപ്പിച്ച ആനപാപ്പാൻ അറസ്റ്റിൽ - ആനപാപ്പാൻ അറസ്റ്റിൽ
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ പീഡിപ്പിച്ച ആനപാപ്പാൻ അറസ്റ്റിൽ. കൊട്ടാരക്കര നെല്ലിക്കുന്ന് സ്വദേശി വിഷ്‌ണുവിനെ (25)പൊലീസ് അറസ്റ്റ് ചെയ്‌തു.
പത്തനംതിട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 17 വയസുകാരിയെ കഴിഞ്ഞ മൂന്ന് മാസക്കാലമായി പെൺകുട്ടിയുടെ വീടിന് സമീപത്ത് വച്ച് പീഡിപ്പിക്കുകയായിരുന്നു. പൊലീസ് ഇൻസ്‌പെക്‌ടർ ജിബു ജോണിൻ്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്‌ടർ രതീഷ് കുമാർ സി.പി.ഒമാരായ അരുൺ, സനൽ, ഷാനവാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കൊട്ടാരക്കരയിലുള്ള വീട്ടിൽ നിന്നും പിടികൂടിയത്. പ്രതിയെ പത്തനംതിട്ട പോക്‌സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
Also read: വിവാഹ വാഗ്‌ദാനം നൽകി വർഷങ്ങളായി പീഡനം; യുവാവ് പിടിയിൽ