പത്തനംതിട്ട: സർക്കാർ ക്വാറന്‍റൈൻ സെന്‍ററിൽ നിരീക്ഷണത്തിൽ കഴിഞ്ഞ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. ആരോഗ്യപ്രവർത്തകൻ എന്ന വ്യാജേന പീഡന ശ്രമം നടത്തിയ ചുട്ടിപ്പാറ സ്വദേശി ആദിലാണ് (19) അറസ്റ്റിലായത്.
ക്വാറന്‍റൈൻ സെന്‍ററില്‍ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് പിടിയിൽ - rape attempt against quarentine woman
ആരോഗ്യപ്രവർത്തകനെന്ന് പരിചയപ്പെടുത്തിയാണ് സംസ്ഥാനത്തിന് പുറത്തുനിന്നെത്തി, ക്വാറന്‍റൈൻ സെന്‍ററിൽ കഴിയുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.

ക്വാറന്‍റൈനിലെ യുവതിക്ക് നേരെ പീഡനശ്രമം
നഗരത്തിലെ അബാൻ ആർക്കേഡിലുള്ള സെന്‍ററിൽ തിങ്കളാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ യുവതിയുടെ മുറിയിൽ ആരോഗ്യപ്രവർത്തകനെന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ എത്തിയത്. പരിശോധനയുണ്ടെന്ന് പറഞ്ഞ് യുവതിയെ ആക്രമിക്കാൻ ശ്രമിച്ചു. യുവതി ബഹളം വെച്ചതോടെ ഇയാൾ ഇറങ്ങിയോടി. എന്നാൽ, ഗേറ്റു പൂട്ടിയതിനാൽ പുറത്തു കടക്കാൻ കഴിഞ്ഞില്ല. തുടർന്ന് പ്രതിയെ പിടികൂടി പൊലീസിൽ ഏൽപിച്ചു.
Last Updated : Jul 7, 2020, 2:39 PM IST