കേരളം

kerala

ETV Bharat / state

ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടി; മറ്റൊരു കേസിൽ റിമാൻഡിൽ കഴിയവെ അറസ്റ്റ് - ഫു​ഡ് കോ​ര്‍​പ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​ ജോലി വാഗ്‌ദാനം

ഫു​ഡ് കോ​ര്‍​പ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യി​ല്‍ ജോലി നല്‍കാമെന്ന് വാഗ്‌ദാനം നല്‍കിയാണ് ഇയാള്‍ പണം തട്ടിയെടുത്തത്

man held for extorting money in pathanamthitta  fake job offer in food corporation of india  പത്തനംതിട്ട ജോലി വാഗ്‌ദാനം അറസ്റ്റ്  ഫു​ഡ് കോ​ര്‍​പ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​ ജോലി വാഗ്‌ദാനം  പന്തളം വ്യാപാരി ജോലി വാഗ്‌ദാനം പണം തട്ടിയെടുത്തു
ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടി; മറ്റൊരു കേസിൽ റിമാൻഡിൽ കഴിയവെ അറസ്റ്റ്

By

Published : Jan 7, 2022, 5:35 PM IST

പത്തനംതിട്ട: ഫു​ഡ് കോ​ര്‍​പ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യി​ല്‍ ജോ​ലി ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് പന്തളത്തെ വ്യാപാ​രി​യെ ക​ബ​ളി​പ്പി​ച്ച്‌ പ​ണ​വും സ്വ​ര്‍​ണ​വും ത​ട്ടി​യെ​ടു​ത്തയാള്‍ അറസ്റ്റില്‍. വൈറ്റില സ്വദേശി ലെ​നി​ന്‍ മാ​ത്യുവി​നെ​യാ​ണ് മറ്റൊരു കേ​സി​ല്‍ റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​മ്പോൾ പ​ന്ത​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെയ്‌തത്.

പ​ന്ത​ള​ത്തെ ഒ​രു വ്യാ​പാ​രി​യു​ടെ ‌മ​ക​ന് എഫ്‌സിഐ​യി​ല്‍ മാ​നേ​ജ​രാ​യി ജോ​ലി വാ​ങ്ങി ന​ല്‍​കാ​മെ​ന്ന് പറ​ഞ്ഞ് വ്യാ​പാ​രി​യെ സ​മീ​പി​ച്ച ലെ​നി​ന്‍ മാ​ത്യു അക്കൗണ്ടിലൂടെ ആ​റ് ല​ക്ഷം രൂ​പ​യും ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം രൂപയുടെ സ്വ​ര്‍​ണ​വും ഡ​ല്‍​ഹി​യി​ലേ​ക്കു​ള്ള വി​മാ​ന ടി​ക്ക​റ്റും വാ​ങ്ങി​യ​ശേ​ഷം വ്യാ​ജ നിയ​മ​ന ഉത്തരവ് ന​ല്‍​കി. ഡ​ല്‍​ഹി​യി​ലെ​ത്തി​യ​പ്പോഴാ​ണ് ത​ട്ടി​പ്പ് മ​ന​സി​ലാ​യ​ത്.

ഒ​രു ദേ​ശീ​യ സം​ഘ​ട​ന​യു​ടെ എ​റ​ണാ​കു​ളം ജി​ല്ല പ്ര​സി​ഡ​ന്‍റാ​യി​രു​ന്നെ​ന്നും എ​ഫ്‌സിഐ​യു​ടെ ബോര്‍ഡ് അം​ഗ​മാ​യി​രു​ന്നെ​ന്നും അ​റ​സ്റ്റി​ലാ​യ ലെനിന്‍ മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പത്തനംതിട്ട തുമ്പമൺ മു​ട്ടം സ്വ​ദേ​ശി​യാ​യി​രു​ന്ന ഇ​യാ​ള്‍ 12 വ​ര്‍​ഷ​മാ​യി വൈ​റ്റി​ല​യി​ലാ​ണ് താ​മ​സം.‌ ‌

കാ​ര​യ്ക്കാ​ട് സ​മാ​ന​മാ​യ രീ​തി​യി​ല്‍ ന​ട​ത്തി​യ ത​ട്ടി​പ്പി​ല്‍ ചെ​ങ്ങ​ന്നൂ​ര്‍ പൊലീ​സ് അ​റ​സ്റ്റ് ചെ​യ്‌ത ഇയാൾ മാ​വേ​ലി​ക്ക​ര ജ​യി​ലി​ല്‍ റി​മാ​ന്‍​ഡി​ല്‍ ക​ഴി​യ​വെയാണ് പ​ന്ത​ളം പൊ​ലീ​സ് അ​റ​സ്റ്റ് രേഖപ്പെടുത്തി​യ​ത്. ഇ​ത്ത​ര​ത്തി​ല്‍ പ​ല ക​ബ​ളി​പ്പി​ക്ക​ല്‍ കേ​സു​ക​ളും ഇ​യാ​ള്‍​ക്കെ​തി​രെ നിലവിലുണ്ടെന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Also read: തെലങ്കാനയിൽ നാലംഗ കുടുംബത്തിന്‍റെ ആത്മഹത്യ; എംഎൽഎയുടെ മകൻ അറസ്റ്റിൽ

ABOUT THE AUTHOR

...view details