കേരളം

kerala

ETV Bharat / state

പ്രളയ ഭീതിയിൽ മലയോരവാസികൾ; റാന്നിയിൽ ഒരാൾ പമ്പാ നദിയിൽ ഒഴുക്കിൽപെട്ടു - വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

റാന്നി അത്തക്കയം സ്വദേശി റെജി ചീങ്കയിലാണ് (60) ഇന്ന്(01.08.2022) രാവിലെ പമ്പാ നദിയിൽ ഒഴുക്കിൽപെട്ടത്. കനത്ത മഴയെ തുടർന്ന് മലയോര മേഖലയിലെ ജനങ്ങൾ ആശങ്കയിലാണ്.

Man drowned in the pampa river in Pathanamthitta Ranni  പത്തനംതിട്ടയിൽ ഒരാൾക്കൂടി ഒഴുക്കിൽപെട്ടു  പമ്പാ നദിയിൽ ഒഴുക്കിൽപെട്ടു  പമ്പാ നദിയിലെ ഒഴുക്കിൽപെട്ട് മരണം  കനത്ത മഴയിൽ ഭയന്ന് മലയോര മേഖല  റാന്നിയിൽ മണ്ണിടിച്ചിൽ ഭീഷണി  കനത്ത മഴ  മഴക്കെടുതി  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  കനത്ത മഴ ഉരുൾപൊട്ടൽ
പ്രളയ ഭീതിയിൽ മലയോരവാസികൾ; റാന്നിയിൽ ഒരാൾ പമ്പാ നദിയിൽ ഒഴുക്കിൽപെട്ടു

By

Published : Aug 1, 2022, 1:31 PM IST

പത്തനംതിട്ട: കനത്ത മഴ തുടരുന്ന പത്തനംതിട്ടയിൽ ഒരാൾക്കൂടി ഒഴുക്കിൽപെട്ടു. റാന്നി അത്തക്കയം സ്വദേശി റെജി ചീങ്കയിൽ (60) എന്നയാളാണ് പമ്പ നദിയിൽ ഒഴുക്കിൽപ്പെട്ടത്. ഇന്ന്(01.08.2022) രാവിലെയാണ് സംഭവം. ഫയർഫോഴ്‌സ് സ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചു.

തഹസിൽദാർ ഉൾപ്പെടെ റവന്യു ഉദ്യോഗസ്ഥർ സ്ഥലത്തുണ്ട്. ഞായറാഴ്‌ച രാത്രി എട്ട് മണിയോടെ റാന്നി മുക്കൂട്ടുതറ പലകക്കാവ് ഭാഗത്ത് ബൈക്കിൽ എത്തിയ രണ്ടു പേർ പാലം കടക്കുന്നതിനിടെ ഒഴുക്കിൽപെട്ട് ഒരാൾ മരിച്ചിരുന്നു. ഒരാൾ അദ്‌ഭുതകരമായി രക്ഷപെട്ടു.

വെച്ചുച്ചിറ എട്ടാം വാർഡിൽ ചാത്തൻതറ പൊക്കണാമറ്റത്തിൽ അദ്വൈതാണ്(22) മരിച്ചത്. നാട്ടുകാരും ഫയർ ഫോഴ്‌സും പൊലീസും നടത്തിയ തെരച്ചിലിൽ മൃതദേഹം പലകക്കാവ് തോട്ടിൽ നിന്നും കണ്ടെത്തി. ഇന്നലെ കോന്നിയിൽ കാർ ഒഴുക്കിൽപ്പെട്ടെങ്കിലും ഡ്രൈവർ രക്ഷപെട്ടു. കാർ നാട്ടുകാർ കെട്ടി നിർത്തുകയായിരുന്നു.

കനത്ത മഴയിൽ ഭയന്ന് മലയോര മേഖല: കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത മഴയിൽ മുക്കം കോസ് വേ, കുരുമ്പന്‍മൂഴി, അരയാഞ്ഞിലിമണ്‍ കോസ് വേ എന്നിവ മുങ്ങി. പ്രദേശത്തെ ചെറുതോടുകള്‍ കരകവിഞ്ഞു ഒഴുകി. കാടുകളില്‍ നിന്ന് ഉരുൾ പൊട്ടിയതുപോലെയാണ് വെള്ളം പാഞ്ഞൊഴുകുന്നത്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ ഈ പ്രദേശത്ത് മൂന്ന് തവണ ഉരുള്‍ പൊട്ടിയിരുന്നു. നദികളിലും തോടുകളിലും ജലനിരപ്പ് ഉയരുന്നത് ജനത്തെ ഭീതിയിലാഴ്‌ത്തുന്നുണ്ട്.

മണ്ണിടിച്ചിൽ ഭീഷണി: റാന്നി കൊല്ലമുള വില്ലേജിൽ മരുതി മൂട്ടിൽ മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് ഈ ഭാഗത്തുള്ള മൂന്ന് വീട്ടുകാരെ ഇന്നലെ (31.07.2022) മാറ്റി പാർപ്പിച്ചു. അരയാഞ്ഞിലിമൺ ഗവൺമെന്‍റ് എൽപി സ്‌കൂളിലെ ക്യാമ്പിലേക്കാണ് കുടുംബങ്ങളെ മാറ്റിയത്. അഞ്ച് കുട്ടികളെയും, നാല് സ്‌ത്രീകളെയും, നാല് പുരുഷൻമാരെയുമാണ് മാറ്റി പാർപ്പിച്ചത്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി: കനത്ത മഴയുടെ പശ്ചാത്തലത്തിൽ കോന്നി താലൂക്കിലെ ചിറ്റാർ, സീതത്തോട് പഞ്ചായത്തുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ നടക്കുന്ന മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ല കലക്‌ടർ ഡോ. ദിവ്യ എസ് അയ്യർ ഇന്ന് (01.08.2022) അവധി പ്രഖ്യാപിച്ചു.

Also read: കനത്ത മഴ: തിരുവനന്തപുരത്തെ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു

ABOUT THE AUTHOR

...view details