പത്തനംതിട്ട: ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കൽ ഇളമ്പള്ളിൽ പൂമൂട് കൃഷ്ണവിലാസത്തിൽ ജനാർദ്ദനനാണ് (49) അറസ്റ്റിലായത്.
Also Read: സൈബർ തട്ടിപ്പ് വഴി ലക്ഷങ്ങൾ കൊള്ളയടിച്ച സംഘം പിടിയിൽ

ഭാര്യ സുജാതയെ ഗുരുതരമായി വെട്ടിപരിക്കേൽപ്പിച്ച കേസിലാണ് ഇയാളെ അറസ്റ് ചെയ്തത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഇരുവരും പിരിഞ്ഞു കഴിയുകയായിരുന്നു. ഓഗസ്റ്റ് 15ന് ആയിരുന്നു കേസിനാസ്‌പദമായ സംഭവം.
അന്നേ ദിവസം ഉച്ചയ്‌ക്ക് ചക്കൻചിറ മലയ്ക്ക് സമീപമുള്ള പുരയിടത്തിൽ വിറക് ശേഖരിച്ചുകൊണ്ടിരുന്ന സുജാതയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഇയാൾ കടന്നു കളയുകയായിരുന്നു. സുജാതയുടെ തലയ്ക്കും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.