കേരളം

kerala

ETV Bharat / state

വീട്ടില്‍ അതിക്രമിച്ച് കയറി 65കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാള്‍ പിടിയില്‍ - പത്തനംതിട്ട ജില്ല വാര്‍ത്തകള്‍

വടശ്ശേരിക്കര സ്വദേശിയായ രഘു എന്ന് വിളിക്കുന്ന ബഷീറാണ് അറസ്റ്റിലായത്

pta arrest  Man arrested the case of Intruded house  Pathanmthitta news updates  latest news in Pathanmthitta  വീട്ടില്‍ അതിക്രമിച്ച് കയറി  65കാരിയെ കടന്നുപിടിച്ചു  വീട്ടില്‍ അതിക്രമിച്ച് കയറി  വടശ്ശേരിക്കര  പത്തനംതിട്ട വാര്‍ത്തകള്‍  പത്തനംതിട്ട ജില്ല വാര്‍ത്തകള്‍  പത്തനംതിട്ട പുതിയ വാര്‍ത്തകള്‍
അറസ്റ്റിലായ വടശ്ശേരിക്കര സ്വദേശി ബഷീര്‍(51)

By

Published : Dec 9, 2022, 10:51 PM IST

പത്തനംതിട്ട: മണിയാറില്‍ വീടിനുള്ളില്‍ അതിക്രമിച്ച് കയറി 65കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാള്‍ അറസ്റ്റില്‍. വടശ്ശേരിക്കര സ്വദേശിയായ രഘു എന്ന് വിളിക്കുന്ന ബഷീറാണ്(51) അറസ്റ്റിലായത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം.

വീടിന്‍റെ അടുക്കള വാതില്‍ കുത്തി തുറന്നാണ് ഇയാള്‍ അകത്ത് കയറിയത്. തുടര്‍ന്ന് കിടപ്പ് മുറിയില്‍ ഉറങ്ങി കിടന്ന വയോധികയുടെ കാലില്‍ കയറിപ്പിടിക്കുകയായിരുന്നു. അടിവസ്‌ത്രം മാത്രം ധരിച്ചാണ് ഇയാള്‍ വീടിനകത്ത് കയറിയത്.

കാലില്‍ കയറിപ്പിടിച്ചതോടെ ഞെട്ടിയുണര്‍ന്ന വീട്ടമ്മ ബഹളം വച്ചതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് കുടുംബം പെരുനാട് പൊലീസില്‍ വിവരമറിയിച്ചു. പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കകം തന്നെ പൊലീസ് ബഷിറിനെ പിടികൂടി.

ചരിവുകാലായിലെ വീട്ടിലെത്തിയാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഭാര്യയെ ഉപേക്ഷിച്ച ഇയാള്‍ ഒറ്റക്കാണ് താമസം. കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്‌തതോടെ ഇയാള്‍ കുറ്റം സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

ABOUT THE AUTHOR

...view details