പത്തനംതിട്ട:തിരുവല്ല കോച്ചാരിമുക്കം ഗുരുവാണീശ്വരം ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്താനുള്ള ശ്രമത്തിനിടെ മോഷ്‌ടാവ് പിടിയിലായി. ഇന്ന് പുലർച്ചെ കാണിക്കവഞ്ചിയിലെ പണം അപഹരിക്കാൻ ശ്രമിച്ച കന്യാകുമാരി ആണ്ടു കോട് സ്വദേശി രാജു മണിയാണ് (42) നാട്ടുകാരുടെ പിടിയിലായത്. കാണിക്കവഞ്ചി കുത്തിത്തുറക്കുന്ന ശബ്‌ദം കേട്ട് ക്ഷേത്രവളപ്പിലെ കെട്ടിടത്തിൽ താമസിച്ചിരുന്ന മേൽശാന്തി ഉണർന്ന് ബഹളം വെച്ചതോടെ രാജു മണി ഓടി രക്ഷപെട്ടു. തുടർന്ന് ഇന്ന് രാവിലെ ഏഴ് മണിയോടെ ചാത്തങ്കരി ജങ്ഷന് സമീപം സംശയകരമായ സാഹചര്യത്തിൽ കണ്ട ഇയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണത്തിന് ശ്രമിച്ച പ്രതി പിടിയിൽ - പത്തനംതിട്ട കേസ്
ഇന്ന് പുലർച്ചെ ഗുരുവാണീശ്വരം ക്ഷേത്രത്തിലെ കാണിക്കവഞ്ചിയിലെ പണം അപഹരിക്കാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു
കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണത്തിന് ശ്രമിച്ച പ്രതി പിടിയിൽ
പ്രതിയുടെ പക്കലുണ്ടായിരുന്ന പ്ലാസ്റ്റിക് ചാക്കിൽ നിന്നും പതിനായിരത്തോളം രൂപയും കണ്ടെടുത്തിട്ടുണ്ട്. പെരിങ്ങരയിലെ കുരിശ്ശടിയിൽ നിന്നും മോഷ്‌ടിച്ച പണമാണിതെന്ന് പ്രതി പൊലീസിൽ മൊഴി നൽകി. പുളിക്കീഴ് പൊലിസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.