പത്തനംതിട്ട: പതിമൂന്നുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അമ്മയുടെ സുഹൃത്തിനെ റാന്നി പൊലീസ് അറസ്റ്റ് ചെയ്തു. റാന്നി സ്വദേശി സന്തോഷ് എന്ന ഷിജുവിനെയാണ് (40) പൊലീസ് പിടികൂടിയത്. സ്കൂളിൽ നടന്ന കൗൺസിലിങ്ങില്‍ അധ്യാപികയോടാണ് പെൺകുട്ടി പീഡനവിവരം തുറന്നുപറഞ്ഞത്. സ്കൂള്‍ അധികൃതർ ചൈൽഡ്ലൈനിൽ വിവരം അറിയിക്കുകയും തുടർന്ന് പൊലീസ് പോക്സോ നിയമപ്രകാരം ഇയാൾക്കെതിരെ കേസ് എടുക്കുകയുമായിരുന്നു.
ഫെബ്രുവരി 27നും മാര്‍ച്ച് 8നുമാണ് കേസിനാസ്പദമായ സംഭവം. ഷിജു നാല് വർഷമായി വീട്ടിൽ നിത്യസന്ദർശകനാണ്. പെൺകുട്ടിയും അമ്മയും മാത്രമാണ് വീട്ടിലുള്ളത്. രണ്ട് സഹോദരിമാർ ഹോസ്റ്റലിൽ നിന്ന് പഠിയ്ക്കുകയാണ്. അമ്മ ജോലിയ്ക്ക് പോയ സമയത്താണ് പെണ്‍കുട്ടി ലൈംഗികാതിക്രമം നേരിട്ടത്.