പത്തനംതിട്ട:സ്കൂൾ ഹോസ്റ്റലുകളിലെ വിദ്യാർഥികൾക്ക് നൽകാനായി കൊണ്ടുവന്ന 650 ഗ്രാം കഞ്ചാവുമായി മധ്യവയസ്കന്‍ പൊലീസ് പിടിയിൽ. ഇടുക്കി ഉടുമ്പിൻ ചോല അയ്യപ്പൻ കോവിൽ റെജി തോമസ് ( 49 ) ആണ് തിരുവല്ല പൊലീസിന്‍റെ പിടിയിലായത്. എംജിഎം ഹയർ സെക്കന്‍ററി സ്കൂൾ ഹോസ്റ്റലിന് സമീപത്ത് നിന്നും ബാഗിൽ ഒളിപ്പിച്ച കഞ്ചാവുമായാണ് ഇയാളെ പിടികൂടിയത്.
പത്തനംതിട്ടയിൽ 650 ഗ്രാം കഞ്ചാവുമായി മധ്യവയസ്കന്‍ പിടിയിൽ - 650 ഗ്രാം കഞ്ചാവുമായി മധ്യവയസ്ക്കൻ പിടിയിൽ
എംജിഎം ഹയർ സെക്കന്‍ററി സ്കൂൾ ഹോസ്റ്റലിന് സമീപത്ത് നിന്നും ബാഗിൽ ഒളിപ്പിച്ച കഞ്ചാവുമായാണ് ഇയാളെ പിടികൂടിയത്.
പത്തനംതിട്ട
പൊലീസിനെ കണ്ട് ഓടി രക്ഷപെടാൻ ശ്രമിച്ച റെജിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഹോസ്റ്റൽ വിദ്യാർഥികൾക്ക് കൈമാറാനായി കഞ്ചാവുമായി ഒരാൾ എത്തിയിട്ടുണ്ടെന്ന് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്. ഇടുക്കിയിൽ നിന്നുള്ള നീലച്ചടയൻ ഇനത്തിൽപ്പെട്ട കഞ്ചാവാണ് ഇയാൾ ബസ് മാർഗം എത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. സിഐപിആർ സന്തോഷ്, എസ്ഐ സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.