കേരളം

kerala

ETV Bharat / state

വയോധികനെ പരിചരിക്കാനെത്തി എടിഎം കൈക്കലാക്കി ലക്ഷങ്ങൾ തട്ടിയ നഴ്‌സ് അറസ്റ്റിൽ - വയോധികനെ പരിചരിക്കാനെത്തി ലക്ഷങ്ങൾ തട്ടിയ നേഴ്‌സ് പിടിയിൽ

പത്തനാപുരം കണ്ടയം വീട്ടില്‍ രാജീവാണ്‌ പിടിയിലായത്

Male nurse arrested for Snatched money from old man  Male nurse arrested in pathanamthitta  എടിഎം കൈയ്ക്കലാക്കി ലക്ഷങ്ങൾ തട്ടിയ മെയിൽ നഴ്‌സ് അറസ്റ്റിൽ  വയോധികനെ പരിചരിക്കാനെത്തി ലക്ഷങ്ങൾ തട്ടിയ നേഴ്‌സ് പിടിയിൽ  Male nurse arrested for fraud case
വയോധികനെ പരിചരിക്കാനെത്തി എടിഎം കൈക്കലാക്കി ലക്ഷങ്ങൾ തട്ടിയ മെയിൽ നഴ്‌സ് അറസ്റ്റിൽ

By

Published : Mar 3, 2022, 10:42 PM IST

പത്തനംതിട്ട: തിരുവല്ലയിൽ തനിച്ചു താമസിച്ചു വന്ന വായോധികനെ പരിചരിയ്ക്കാൻ എത്തിയ മെയിൽ നഴ്‌സ് വയോധികന്‍റെ എടിഎം കൈയ്ക്കലാക്കി ഒന്നരലക്ഷം രൂപ തട്ടിയെടുത്തു. വയോധികൻ നൽകിയ പരാതിയിൽ മെയിൽ നഴ്‌സ് പത്തനാപുരം കണ്ടയം വീട്ടില്‍ രാജീവ്(38)നെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു.

തിരുവല്ല ചിലങ്ക തീയേറ്ററിന് സമീപമുള്ള ബി.ടെക് ഫ്‌ളാറ്റിലെ താമസക്കാരനായ പി.എ. എബ്രഹാമിന്‍റെ പണമാണ് അദ്ദേഹത്തിന്‍റെ എടിഎം വഴി പല തവണയായി രാജീവ് മോഷ്ടിച്ചത്. എബ്രഹാമിന്‍റെ മകൻ വിദേശത്താണ്. തനിച്ച്‌ ഫ്ലാറ്റിൽ താമസിച്ചിരുന്ന ഏബ്രഹാമിനെ പരിചരിക്കാനായി പുനലൂരിലെ ഒരു ഏജന്‍സി വഴിയാണ് രാജീവിനെ കൊണ്ടുവന്നത്. ജനുവരി മാസം മുതലാണ് ഇയാൾ ഫ്ലാറ്റിൽ എത്തിയത്.

ഇതിനിടെ ഫ്ലാറ്റിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന എബ്രഹാമിന്‍റെ എടിഎം കാര്‍ഡ് രാജീവ്‌ കൈക്കലാക്കി. എടിഎമ്മിന്‍റെ പിൻ നമ്പർ അതിന്‍റെ കവറില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഇതുപയോഗിച്ചാണ് പലതവണയായി ഒന്നരലക്ഷത്തോളം രൂപ വിവിധ എടിഎമ്മുകളില്‍ നിന്നും ഇയാൾ പിൻവലിച്ചത്.

ALSO READ:video: 'കാറില്‍ കയറ്റി കൊണ്ടുപോയത് കൊല്ലാൻ', നിലവിളിച്ച് തമിഴ് ദമ്പതികൾ; ദൃശ്യങ്ങൾ വൈറൽ

വിദേശത്തുള്ള മകന്‍ പണം അയച്ചത് അറിയിക്കാന്‍ കഴിഞ്ഞ ദിവസം ഏബ്രഹാമിനെ വിളിച്ചപ്പോള്‍ സംശയമുണ്ടായതിനെ തുടര്‍ന്ന് ബാങ്കുമായി ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് ബാങ്ക് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് എബ്രഹാം അറിയാതെ പലതവണയായി ബാങ്കില്‍ നിന്നും ഒന്നര ലക്ഷം രൂപ നഷ്ടമായ വിവരം അറിയുന്നത്.

തുടര്‍ന്ന് എബ്രഹാം തിരുവല്ല പൊലീസില്‍ പരാതി നല്‍കി. പൊലീസ് രാജീവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിയ്ക്കുകയായിരുന്നു. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

For All Latest Updates

ABOUT THE AUTHOR

...view details