കേരളം

kerala

ETV Bharat / state

'നിങ്ങളുടെ മാലിന്യം തിരികെ കൊണ്ടുപോവൂ'; ശബരിമലയില്‍ പ്ലാസ്റ്റിക്കിനെതിരായ ബോധവത്‌കരണവുമായി മലേഷ്യന്‍ ഭക്തര്‍

മലേഷ്യയില്‍ നിന്നുള്ള 12 അംഗ തമിഴ് വംശജരാണ് ശബരിമലയില്‍ പ്ലാസ്റ്റിക്കിനെതിരായ പ്രചാരണം നടത്തുന്നത്

ശബരിമല  പത്തനംതിട്ട ഇന്നത്തെ വാര്‍ത്ത  pathanmthitta todays news  പത്തനംതിട്ട
ശബരിമലയില്‍ ബോധവത്‌കരണവുമായി മലേഷ്യന്‍ ഭക്തര്‍

By

Published : Dec 21, 2022, 10:39 PM IST

പത്തനംതിട്ട: പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ അയ്യപ്പ ഭക്തന്മാർക്കിടയിൽ ബോധവത്‌കരണവുമായി മലേഷ്യൻ സ്വാമിമാർ. ഗുരുസ്വാമിയായ ശ്യാം കുമാറിന്‍റെ നേതൃത്വത്തിലുള്ള 12 അംഗ തമിഴ് വംശജരായ മലേഷ്യൻ പൗരന്മാരാണ് പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ ഇന്നലെ (ഡിസംബര്‍ 20) സന്നിധാനത്ത് ലഘുലേഖകളുമായി ബോധവത്‌കരണം നടത്തിയത്.

ശബരിമലയിൽ ഉത്തരവാദിത്വ തീർഥാടനം നടപ്പാക്കുന്നതിന്‍റെ ഭാഗമായുള്ള 'പുണ്യം പൂങ്കാവനം' പദ്ധതിയുടെ ഭാഗമായി ചേർന്നാണ് പതിവായി ശബരിമല സന്ദർശനത്തിനെത്തുന്ന മലേഷ്യൻ സ്വാമിമാരുടെ സംഘം അയ്യപ്പഭക്തർക്കിടയിൽ ബോധവത്‌കരണം നടത്തിയത്. പ്രൊഫഷണലുകളും വിദ്യാർഥികളും അടങ്ങുന്നവരാണ് സംഘത്തിലുളളത്. പലരും പതിറ്റാണ്ടിലേറെയായി ശബരിമലയിലെത്തുന്നവരാണ്.

രണ്ടുതലമുറ മുന്‍പേ തമിഴ്‌നാട്ടിൽ നിന്ന് മലേഷ്യയിലേക്ക് കുടിയേറിയവരുടെ പിന്മുറക്കാരാണിവർ. 'നിങ്ങളുടെ മാലിന്യം വീട്ടിലേക്ക് തിരിച്ചുകൊണ്ടുപോകു' എന്നെഴുതിയ ബാനറുകളുമായി പച്ചനിറത്തിലുള്ള ജാക്കറ്റും അണിഞ്ഞാണ് സംഘമെത്തിയത്. മകരജ്യോതി ദർശനത്തിന് 25 മലേഷ്യൻ സ്വാമിമാരുടെ മറ്റൊരു സംഘമെത്തും. അവരും പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ ഭക്തർക്കിടയിൽ ബോധവത്‌കരണം നടത്തുമെന്നും ശ്യാംകുമാർ പറഞ്ഞു.

ABOUT THE AUTHOR

...view details