കേരളം

kerala

ETV Bharat / state

ജിദ്ദയിൽ കൊവിഡ് ബാധിച്ച് മലയാളി യുവതി മരിച്ചു - latest covid 19

ആശുപത്രി ജീവനക്കാരിയായ തിരുവല്ല കോട്ടത്തോട് പരിയാരത്ത് വീട്ടിൽ സുരേഷ് ആനന്ദിന്‍റെ ഭാര്യ സിമി ജോർജ് (45) ആണ് മരിച്ചത്.

കൊവിഡ് ബാധിച്ച് ജിദ്ദയിൽ മലയാളി യുവതി മരിച്ചു  latest covid 19  latest pathanamthitta
കൊവിഡ് ബാധിച്ച് ജിദ്ദയിൽ മലയാളി യുവതി മരിച്ചു

By

Published : Jun 1, 2020, 2:05 PM IST

പത്തനംതിട്ട: കൊവിഡ് ബാധിച്ച് ജിദ്ദയിൽ ചികിത്സയിലായിരുന്ന മലയാളി യുവതി മരിച്ചു. കിങ് അബ്ദുൾ അസീസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തിരുവല്ല കോട്ടത്തോട് പരിയാരത്ത് വീട്ടിൽ സുരേഷ് ആനന്ദിന്‍റെ ഭാര്യ സിമി ജോർജ് (45) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ ആയിരുന്നു അന്ത്യം.

ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരിയായിരുന്ന സിമി അവധിക്ക് നാട്ടിൽ വന്ന ശേഷം 2019 മാർച്ച് 12 നാണ് തിരികെ പോയത്. സംസ്കാരം ജിദ്ദയിൽ നടത്തും. ചങ്ങനാശേരി കുറിച്ചി പുത്തൻ പറമ്പിൽ ജോർജ്‌ - മേരി ദമ്പതികളുടെ മകളാണ്. മക്കൾ: സനിക എസ് ആനന്ദ് (കോട്ടയം സിഎംഎസ് കോളജ് മൂന്നാം വർഷ ബിഎസ്‌സി വിദ്യാർത്ഥിനി ), റിച്ചു എസ് അനന്ദ്‌' (കോട്ടയം സിഎംഎസ് ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി ).

For All Latest Updates

ABOUT THE AUTHOR

...view details