കേരളം

kerala

ETV Bharat / state

കൊവിഡ് ബാധിച്ച് കുവൈറ്റിൽ മലയാളി നഴ്‌സ് മരിച്ചു - കൊവിഡ് ബാധ

ബുധനാഴ്ച രാത്രി 12 മണിയോടെ ആയിരുന്നു അന്ത്യം. കുവൈറ്റിൽ ജാബ്രിയയിലെ സെൻട്രൽ ബ്ലഡ് ബാങ്കിൽ നഴ്‌സ് ആയിരുന്നു.

kuwait malayali nurse died കുവൈറ്റിൽ മലയാളി നഴ്‌സ് മരിച്ചു കൊവിഡ് ബാധ covid death
കൊവിഡ്

By

Published : May 14, 2020, 11:34 AM IST

പത്തനംതിട്ട: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് കുവൈറ്റിൽ മരിച്ചു. തിരുവല്ല മഞ്ഞാടി പാറയ്ക്കാ മണ്ണിൽ മാത്തൻ വർഗീസിന്‍റെ ഭാര്യ ആനി മാത്യു ( 54 ) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 12 മണിയോടെ ആയിരുന്നു അന്ത്യം.

കുവൈറ്റിൽ ജാബ്രിയയിലെ സെൻട്രൽ ബ്ലഡ് ബാങ്കിൽ നഴ്‌സ് ആയിരുന്നു. കൊവിഡ് ബാധയെ തുടർന്ന് ആശുപത്രിയിലായ ആനി കഴിഞ്ഞ ഒരാഴ്ചയായി തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയായിരുന്നു. നിമി, നിബിൻ, നിതിൻ എന്നിവരാണ് മക്കൾ. കഴിഞ്ഞ 25 വർഷക്കാലത്തിലേറെയായി ആനി കുടുംബ സമേതം കുവൈറ്റിൽ സ്ഥിര താമസമായിരുന്നു. സംസ്കാരം കുവൈറ്റിൽ നടക്കും.

ABOUT THE AUTHOR

...view details