കേരളം

kerala

ETV Bharat / state

മലയാളി ദമ്പതികളെ കുവൈത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മരിച്ചത് പത്തനംതിട്ട സ്വദേശികള്‍ - കുവൈത്ത്

കുവൈത്തിലെ താമസ സ്ഥലത്ത് മലയാളി ദമ്പതികൾ മരിച്ച നിലയിൽ. പത്തനംതിട്ട സ്വദേശികളായ സൈജു സൈമണ്‍, ഭാര്യ ജീന എന്നിവരാണ് മരിച്ചത്

malayalai couple found dead in kuwait  pathanamthitta native found dead in kuwait  kuwait  kuwait death  മലയാളി ദമ്പതികൾ കുവൈത്തില്‍ മരിച്ച നിലയില്‍  മലയാളി ദമ്പതികൾ മരിച്ച നിലയിൽ  കുവൈത്തിൽ മരണം  മലയാളി ദമ്പതികൾ കുവൈത്തിൽ മരിച്ച നിലയിൽ  പത്തനംതിട്ട സ്വദേശികൾ കുവൈത്തിൽ മരിച്ച നിലയിൽ  മലയാളികൾ കുവൈത്തിൽ മരിച്ച നിലയിൽ  ദമ്പതികളെ കുവൈത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  കുവൈത്ത്  ആത്മഹത്യ
മലയാളി ദമ്പതികളെ കുവൈത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

By

Published : May 5, 2023, 6:50 AM IST

പത്തനംതിട്ട:പത്തനംതിട്ട സ്വദേശികളായ ദമ്പതികളെ കുവൈത്തിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മല്ലശ്ശേരി പൂങ്കാവ് പൂത്തേത്ത് പുത്തന്‍വീട്ടില്‍ സൈജു സൈമണ്‍, ഭാര്യ ജീന എന്നിവരാണ് മരിച്ചത്. സൈജുവിനെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയിലും ജീനയെ വീടിനുള്ളില്‍ കുത്തേറ്റ് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

വ്യാഴാഴ്‌ച രാവിലെ സാല്‍മിയയിലായിരുന്നു സംഭവം. ഇവർ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്‍റിൽ നിന്ന് വീണ് മരിച്ച നിലയില്‍ സൈജുവിനെയാണ് ആദ്യം കണ്ടെത്തുന്നത്. സ്ഥലത്തെത്തിയ പൊലീസ് ഇവര്‍ താമസിക്കുന്ന ഫ്ലാറ്റിന്‍റെ പൂട്ട് തകര്‍ത്ത് അകത്ത് പ്രവേശിച്ചു പരിശോധിച്ചപ്പോഴാണ് ജീനയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജീനയെ കുത്തി കൊലപ്പെടുത്തിയതാകാമെന്നാണ് നിഗമനത്തിലാണ് പൊലീസ്.

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തില്‍ ജീവനക്കാരനായ സൈജുവും സാല്‍മിയയിലെ ഇന്ത്യന്‍ മോഡല്‍ സ്‍കൂളില്‍ ഐ ടി ജീവനക്കാരിയായ ജീനയും ഒരു വര്‍ഷം മുമ്പാണ് വിവാഹിതരായത്. ഇരുവരുടെയും പുനര്‍ വിവാഹമായിരുന്നു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

Also read :മിസ്റ്റര്‍ കേരള ട്രാൻസ്‌മാന്‍ പ്രവീണ്‍ നാഥ് ജീവനൊടുക്കി

ABOUT THE AUTHOR

...view details