പത്തനംതിട്ട : ശബരിലയിൽ മകരസംക്രമത്തിൽ അഭിഷേകം ചെയ്യാന്‍ കവടിയാർ കൊട്ടാരത്തിൽ നിന്നുള്ള നെയ്തേങ്ങയുമായി കന്നി അയ്യപ്പന്‍ കൗഷിക് ശബരിമല സന്നിധിയിൽ. തിരുവിതാംകൂർ രാജകുടുംബത്തിൽ നിന്നുള്ള പ്രതിനിധി കൊണ്ടുവന്ന നെയ് തേങ്ങകൾ ശ്രീകോവിലിനുള്ളിൽ വച്ച് ഉടച്ച ശേഷം, തന്ത്രി കണ്‌ഠരര് മഹേഷ് മോഹനര് നെയ്യ് അയ്യപ്പസ്വാമിക്ക് അഭിഷേകം ചെയ്‌താണ് നാളെ മകരസംക്രമപൂജ നടത്തുക. 14ന് ഉച്ചയ്ക്ക് 2.29ന് ആണ് മകര സംക്രമ പൂജ.
Sabarimala Pilgrimage | കവടിയാർ കൊട്ടാരത്തിൽ നിന്നും നെയ്തേങ്ങയുമായി കന്നി അയ്യപ്പന്‍ കൗഷിക് - മകരവിളക്ക്
തിരുവിതാംകൂർ രാജകുടുംബാംഗം കൊണ്ടുവന്ന നെയ്തേങ്ങകൾ ശ്രീകോവിലിനുള്ളിൽ ഉടച്ച ശേഷമാണ് അയ്യപ്പവിഗ്രഹത്തില്‍ അഭിഷേകം ചെയ്യുക

മകരവിളക്ക്; കവടിയാർ കൊട്ടാരത്തിൽ നിന്നും നെയ്തേങ്ങയുമായി കന്നി അയ്യപ്പനെത്തി
മകരവിളക്ക്; കവടിയാർ കൊട്ടാരത്തിൽ നിന്നും നെയ്തേങ്ങയുമായി കന്നി അയ്യപ്പനെത്തി
മകരസംക്രമ പൂജയ്ക്ക് ശേഷം വൈകുന്നേരം മൂന്നിന് അടയ്ക്കുന്ന അയ്യപ്പ ക്ഷേത്ര നട വൈകിട്ട് അഞ്ചിന് തുറക്കും.തുടർന്ന് തിരുവാഭരണം സ്വീകരിക്കുന്നതിനുള്ള പുറപ്പാടാണ്. ശരംകുത്തിയിൽ വച്ച് ആചാരാനുഷ്‌ഠാന പ്രകാരമുള്ള സ്വീകരണത്തിനുശേഷം തിരുവാഭരണ പേടകം പതിനെട്ടാം പടിക്ക് മുകളിൽ കൊടിമരത്തിന് മുന്നിലായി അധികൃതർ ചേർന്ന് സ്വീകരിച്ച് ശ്രീകോവിലിന് മുന്നിലേക്ക് എത്തിക്കും. ശേഷം തിരുവാഭരണം ചാർത്തിയുള്ള മഹാ ദീപാരാധന 6.30ന് നടക്കും. തുടർന്ന് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയിക്കും.