പത്തനംതിട്ട: ഭക്തര്‍ക്ക് സാഫല്യമേകി മകരജ്യോതി തെളിഞ്ഞു. ശരണ മന്ത്രമുഖരിതമായ അന്തരീക്ഷത്തില്‍ 6.42നാണ് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞത്. സന്നിധാനത്തെത്തിയ തിരുവാഭരണം തന്ത്രി കണ്ഠരര് രാജീവരും വികെ ജയരാജ് പോറ്റിയും ചേര്‍ന്ന് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി. ദീപാരാധനക്ക് പിന്നാലെയാണ് സെക്കന്‍റുകളുടെ വ്യത്യാസത്തില്‍ ജ്യോതി തെളിഞ്ഞത്.
ഭക്തര്‍ക്ക് സാഫല്യം; പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു - പത്തനംതിട്ട വാർത്ത
സന്നിധാനത്തെത്തിയ തിരുവാഭരണം തന്ത്രി കണ്ഠരര് രാജീവരും വികെ ജയരാജ് പോറ്റിയും ചേര്‍ന്ന് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി.
ഭക്തര്‍ക്ക് സാഫല്യം; പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു
മകരവിളക്ക് ദിവസത്തെ ഏറ്റവും വിശേഷപ്പെട്ട മകരസംക്രമ പൂജ രാവിലെ നടന്നിരുന്നു. ഭക്തജന തിരക്കില്ലാതെയാണ് ഇത്തവണ മകരവിളക്ക് മഹോത്സവം. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ 5000 പേര്‍ക്ക് മാത്രമായിരുന്നു സന്നിധാനത്തേക്ക് പ്രവേശനം.