പത്തനംതിട്ട :മത പഠന ക്ലാസിനെത്തിയ എട്ട് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ. മുറിഞ്ഞകല്‍ മുസ്ലിം പള്ളി മദ്രസ അധ്യാപകന്‍ കലഞ്ഞൂര്‍ ഇടത്തറ സക്കീനത്ത് മന്‍സിലില്‍ അബ്ദുല്‍ സമദി(40)നെയാണ് കൂടല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ശാരീരിക മാനസിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച കുട്ടിയെ മാതാപിതാക്കള്‍ കൂടല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്‌ടര്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.