പത്തനംതിട്ട:അഞ്ചുനാൾ നീണ്ട മകരവിളക്ക് ഉത്സവത്തിന്‍റെ ഭാഗമായി തീവെട്ടികളുടെ ദീപപ്രഭയിൽ വാദ്യമേളങ്ങളോടെ ഭക്തിനിർഭരമായി (18.01.2023) മാളികപ്പുറത്തു നിന്ന് ശരംകുത്തിയിലേക്ക് അയ്യപ്പൻ എഴുന്നള്ളി. മകരവിളക്ക് മുതൽ നാല് ദിവസം മാളികപ്പുറത്തു നിന്ന് പതിനെട്ടാം പടിയിലേക്കായിരുന്നു എഴുന്നള്ളത്ത്. അഞ്ചാം ദിനമാണ് ശരംകുത്തിയിലേക്ക് എഴുന്നള്ളിയത്.
കളമെഴുത്തു കഴിഞ്ഞ് അത്താഴപൂജക്ക് ശേഷം തിരുവാഭരണപ്പെട്ടിയിലെ കൊമ്പൻ മീശയോടു കൂടിയ തിരുമുഖത്തിടമ്പുമായാണ് മാളികപ്പുറത്ത് നിന്ന് ശരംകുത്തിയിലേക്ക് എഴുന്നെള്ളിപ്പ് നടന്നത്. ശരംകുത്തിയിൽ വെച്ച് നായാട്ടു വിളിയും നടത്തി. ശേഷം അയ്യപ്പൻ മണി മണ്ഡപത്തിലേക്കു മടങ്ങി.