പത്തനംതിട്ട :ലോട്ടറി വില്‍പനക്കാരനായ ഉഷാദിന്‍റെ 'സ്വദേശി' ലോട്ടറി വില്‍പനശാലയില്‍ നിന്നും ഭാഗ്യാന്വേഷികളെ തേടിയുള്ള വിളി നാട്ടുകാര്‍ കേട്ടുതുടങ്ങിയിട്ട് നാളുകളേറെയായി. ഈ വിളികളിലൂടെ ഇവിടെ നിന്ന് ലോട്ടറി എടുത്ത് സമ്മാനങ്ങൾ നേടിയത് ധാരാളം പേരാണ്. എന്നാൽ രണ്ട് മാസത്തിന് ശേഷം ലോട്ടറി വിൽപ്പന വീണ്ടും തുടങ്ങിയെങ്കിലും പഴയതുപോലെ ഭാഗ്യം തേടി ആരും ഇവിടേക്ക് എത്തുന്നില്ല.
ലോട്ടറിക്ക് ആവശ്യക്കാരില്ല; കച്ചവടക്കാര്‍ പ്രതിസന്ധിയില്‍ - പത്തനംതിട്ട വാര്‍ത്തകള്‍
രണ്ട് മാസത്തിന് ശേഷം ലോട്ടറി വിൽപ്പന വീണ്ടും തുടങ്ങിയെങ്കിലും പഴയതുപോലെ ആവശ്യക്കാരെത്തുന്നില്ല. സൗജന്യമായി മാസ്ക് , സാനിറ്റൈസർ എന്നിവ നൽകുമെന്ന സർക്കാർ പ്രഖ്യാപനം നടപ്പായില്ലെന്ന് കച്ചവടക്കാര്‍ പരാതിപ്പെടുന്നു.
ലോട്ടറിക്ക് ആവശ്യക്കാരില്ല; കച്ചവടക്കാര്‍ പ്രതിസന്ധിയില്‍
ജനങ്ങൾ പൊതുസ്ഥലങ്ങളിലേക്കിറങ്ങി തുടങ്ങിയെങ്കിലും ലോട്ടറിയോടുള്ള പ്രിയം കുറഞ്ഞിട്ടുണ്ട്. മിക്ക കടകളും അടഞ്ഞുകിടക്കുകയാണ്. ജില്ലയിൽ നാലായിരത്തിലധികം അംഗീകൃത ലോട്ടറി കച്ചവടക്കാരുണ്ട്. ടിക്കറ്റിന്‍റെ വില കൂടിയതും ആളുകൾ ലോട്ടറി എടുക്കാത്തതിന്‍റെ പ്രധാന കാരണമായി വ്യാപാരികൾ പറയുന്നു. സൗജന്യമായി മാസ്ക്, സാനിറ്റൈസർ എന്നിവ നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും അതൊന്നും കിട്ടിയില്ലെന്നും ലോട്ടറി കച്ചവടക്കാര്‍ പരാതിപ്പെടുന്നു.