കേരളം

kerala

ETV Bharat / state

പത്തനംതിട്ട ജില്ലയിൽ ലോക്ക് ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ വന്നു - പത്തനംതിട്ട

ജില്ലയിലെ ആറു ഹോട്ട്‌സ്‌പോട്ടുകൾ ഒഴികെയുളള സ്ഥലങ്ങളിൽ ഇളവുകൾ ഉണ്ടാകും

Lockdown exemptions  Lockdown  Pathanamthitta  പത്തനംതിട്ട ജില്ലയിൽ ലോക്ക് ഡൗൺ ഇളവുകൾ  പത്തനംതിട്ട  ലോക്ക് ഡൗൺ
പത്തനംതിട്ട ജില്ലയിൽ ലോക്ക് ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ വന്നു

By

Published : Apr 25, 2020, 11:27 AM IST

പത്തനംതിട്ട: ജില്ലയിൽ ലോക്ക് ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ വന്നു. ജില്ലയിലെ ആറു ഹോട്ട്‌സ്‌പോട്ടുകൾ ഒഴികെയുളള സ്ഥലങ്ങളിൽ ഇളവുകൾ ഉണ്ടാകും. ആറു ഹോട്ട്‌സ്‌പോട്ടുകളായ ആറന്‍ന്മുള, അയിരൂര്‍, ചിറ്റാര്‍, വടശേരിക്കര, കൊടുന്തറ, കണ്ണംകോട് മേഖലകളിൽ മേയ് മൂന്നുവരെ ലോക്ക് ഡൗണ്‍ ഇളവുകള്‍ ഉണ്ടായിരിക്കില്ല. ഈ മേഖലകളില്‍ കടുത്ത നിയന്ത്രണങ്ങളും ഉണ്ടാകുമെന്ന് ജില്ലാ കലക്‌ടർ പി.ബി. നൂഹ് അറിയിച്ചു.

അക്ഷയ സെന്‍ററുകൾ , ഇന്‍റർനെറ്റ് ദാതാക്കളുടെ സേവനങ്ങള്‍,പോസ്റ്റല്‍, കൊറിയര്‍ സര്‍വീസുകള്‍, പ്ലാന്‍റേഷന്‍ മേഖല, തൊഴിലുറപ്പ് എന്നിവയ്ക്ക് ഇളവുകൾ ഉണ്ടാകും. ഒറ്റ അക്ക നമ്പറുകളില്‍ അവസാനിക്കുന്ന രജിസ്‌ട്രേഷന്‍ നമ്പറുള്ള വാഹനങ്ങള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും, പൂജ്യം ഇരട്ട അക്കങ്ങളില്‍ അവസാനിക്കുന്ന നമ്പറുള്ള വാഹനങ്ങള്‍ക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും നിരത്തിലിറങ്ങാം. ഹോട്ട്‌സ്‌പോട്ടുകള്‍ ഒഴികെയുള്ള ഇടങ്ങളില്‍ സാമൂഹിക അകലം പാലിച്ച് പ്രഭാത സവാരിക്ക് അനുമതിയുണ്ട്.

ABOUT THE AUTHOR

...view details