പത്തനംതിട്ട: ജില്ലയിൽ നിരോധനാജ്ഞ ലംഘിച്ചതിന് രജിസ്റ്റർ ചെയ്‌ത കേസുകളുടെ എണ്ണം 45 ആയി. അനാവശ്യമായി പുറത്തിറങ്ങുന്ന ആളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി കെ.ജി സൈമൺ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗണിന്‍റെ ഭാഗമായി പത്തനംതിട്ട ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. എന്നാൽ നിയന്ത്രണങ്ങൾ ലംഘിച്ച് നിരവധിയാളുകളാണ് പത്തനംതിട്ട നഗരത്തിൽ ഉൾപ്പെടെ പുറത്തിറങ്ങിയത്. റോഡിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണത്തിലും വർധനവുണ്ടായതോടെ നിയന്ത്രണങ്ങൾക്കായി ജില്ലാ പൊലീസ് മേധാവി തന്നെ നേരിട്ടെത്തി.
പത്തനംതിട്ടയിൽ നിരോധനാജ്ഞ ലംഘിച്ചതിന് 45 കേസുകൾ
നിയന്ത്രണങ്ങൾ ലംഘിച്ച് നിരവധിയാളുകളാണ് പത്തനംതിട്ട നഗരത്തിൽ ഉൾപ്പെടെ പുറത്തിറങ്ങിയത്. റോഡിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണത്തിലും വർധനവുണ്ട്.
നിരോധനാജ്ഞ
ജില്ലയിൽ വിവിധ ആശുപത്രികളിലായി 20 പേരാണ് ഐസൊലേഷൻ വാർഡിൽ കഴിയുന്നത്. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ 4,105 പേരടക്കം 4,138 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. പരിശോധനക്ക് അയച്ചതിൽ 82 സാമ്പിളുകളുടെ ഫലമാണ് ഇനിയും വരാനുള്ളത്.