പത്തനംതിട്ട: കൊവിഡ് 19 വ്യാപാനം തടയാൻ ശക്തമായ നടപടിയുമായി പത്തനംതിട്ട ജില്ല പൊലീസ്. രോഗം പുതുതായി റിപ്പോർട്ട് ചെയ്യുന്ന സമീപ ജില്ലകളുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ പൊലീസ് ശക്തമായ സുരക്ഷ ഒരുക്കി. ഹോട്ട്സ്‌പോട്ടുകളില്‍ ഉൾപ്പെടുന്ന പ്രദേശങ്ങളില്‍ ഗതാഗതം കർശനമായി നിയന്ത്രിച്ചാണ് നടപടികൾ തുടരുന്നത്. ഇതോടെ വിലക്ക് ലംഘനങ്ങൾക്ക് എടുക്കുന്ന കേസുകളുടെ എണ്ണം വർധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.
പത്തനംതിട്ടയില്‍ പരിശോധന ശക്തം; ജില്ല അതിർത്തികളില്‍ സുരക്ഷ ഒരുക്കി പൊലീസ്
ഹോട്ട്സ്‌പോട്ടുകളില്‍ ഉൾപ്പെടുന്ന പ്രദേശങ്ങളില്‍ പൊലീസ് ഗതാഗതം കർശനമായി നിയന്ത്രിച്ചാണ് നടപടികൾ തുടരുന്നത്. ഇതോടെ വിലക്ക് ലംഘനങ്ങൾക്ക് എടുക്കുന്ന കേസുകളുടെ എണ്ണത്തില്‍ വർധനയുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു.
പത്തനംതിട്ടയില്‍ പരിശോധന ശക്തം; ജില്ല അതിർത്തികളില്‍ സുരക്ഷ ഒരുക്കി പൊലീസ്
കഴിഞ്ഞ രണ്ട് ദിവസമായി 523 കേസുകളാണ് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ റിപ്പോർട്ട് ചെയ്തത്. 543 പേർ അറസ്റ്റിലാവുകയും 447 വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി ജില്ല പൊലീസ് മേധാവി കെ.ജി സൈമൺ പറഞ്ഞു.