കേരളം

kerala

ETV Bharat / state

ഭക്തി സാന്ദ്രമായി സന്നിധാനം; മകരസംക്രമ പൂജയ്ക്കും മകരജ്യോതി ദർശനത്തിനും മണിക്കൂറുകൾ മാത്രം - മകരസംക്രമ പൂജ

മകരസംക്രമ മുഹൂർത്തം പുലർച്ചെയാതിനാൽ ഇന്ന് രാത്രി നടയടയ്ക്കില്ല .പുലർച്ചെ 2.09 ന് സംക്രമ പൂജയും സംക്രമാഭിഷേകവും നടക്കും.

sabarimala makara jyothi  മകരസംക്രമ പൂജ  മകരജ്യോതി ദർശനം
മകരജ്യോതി

By

Published : Jan 14, 2020, 7:36 AM IST

Updated : Jan 14, 2020, 9:20 AM IST

ശബരിമല:സൂര്യന്‍ ധനു രാശിയില്‍ നിന്നും മകരം രാശിയിലേക്ക് മാറുന്ന സംക്രമ വേളയില്‍ നാളെ പുലര്‍ച്ചെ 2.09 നാണ് മകരസംക്രമപൂജ നടക്കുക. കവടിയാര്‍ കൊട്ടാരത്തില്‍ നിന്നും കൊണ്ടുവന്ന നെയ് തേങ്ങയിലെ നെയ്യ് സംക്രമ പൂജാ സമയത്ത് അഭിഷേകം ചെയ്യും. വൈകിട്ട് നാലിന് നട തുറന്ന് പതിവ് ചടങ്ങിന് ശേഷം അത്താഴപൂജ കഴിഞ്ഞ് സംക്രമ പൂജയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും. മകരസംക്രമ മുഹൂർത്തം പുലർച്ചെയാതിനാൽ ഇന്ന് രാത്രി നടയടയ്ക്കില്ല എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. പുലർച്ചെ 2.09 ന് സംക്രമ പൂജയും സംക്രമാഭിഷേകവും നടക്കും. തുടര്‍ന്ന് പുലര്‍ച്ചെ 2.30ന് ഹരിവരാസനം പാടി നടയടയ്ക്കും. ഭക്തജനങ്ങൾക്ക് അത്രയും സമയം ദർശനത്തിനുള്ള അവസരം ലഭിക്കും.

മകരസംക്രമ പൂജയ്ക്കും മകരജ്യോതി ദർശനത്തിനും മണിക്കൂറുകൾ മാത്രം

മകരവിളക്ക് ദിവസമായ നാളെ പുലര്‍ച്ചെ 4.00 മണിക്ക് നട വീണ്ടും തുറക്കും. തുടര്‍ന്ന് നിര്‍മാല്യദര്‍ശനം, അഭിഷേകം, 4.15 മുതല്‍ ഏഴുവരെ നെയ്യഭിഷേകം, 7.30ന് ഉഷപൂജ, എട്ടുമുതല്‍ 11.00 മണി വരെ നെയ്യഭിഷേകം, 11.30ന് കലശാഭിഷേകം തുടർന്ന് ഉച്ചപൂജ കഴിഞ്ഞ് 1.00 ന് നട അടയ്ക്കും. വൈകിട്ട് അഞ്ചിനാണ് പിന്നീട് നട തുറക്കുക.

പന്തളത്തു നിന്നും കൊണ്ടുവരുന്ന തിരുവാഭരണ പേടകങ്ങൾ ശരംകുത്തിയില്‍ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.എസ്. രാജേന്ദ്രപ്രസാദിന്‍റെ നേതൃത്വത്തില്‍ സ്വീകരിച്ച് സന്നിധാനത്തെത്തിക്കും. പതിനെട്ടാം പടിക്ക് മുകളില്‍ കൊടിമരച്ചുവട്ടില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എന്‍.വാസു, അംഗങ്ങളായ വിജയകുമാര്‍, കെ.എസ് രവി, സ്‌പെഷ്യല്‍ കമ്മിഷണര്‍ മനോജ് എന്നിവര്‍ സ്വീകരിച്ച് സോപാനത്തേക്കാനയിക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരരും മേല്‍ശാന്തി സുധീര്‍ നമ്പൂതിരിയും ചേര്‍ന്ന് തിരുവാഭരണ പേടകം ഏറ്റുവാങ്ങി ശ്രീകോവിലിന് ഉള്ളിലേക്ക് എത്തിക്കും. തുടർന്ന് അയ്യപ്പന് തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടത്തും. ഈ സമയം ആകാശത്ത് മകര നക്ഷത്രവും കിഴക്ക് പൊന്നമ്പലമേട്ടില്‍ മകരജ്യോതിയും തെളിയും.

മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധി ക്രിയകൾ ഇന്നത്തോടെ പൂർത്തിയാകും. ഇന്ന് രാവിലെ ബിംബശുദ്ധി ക്രിയകളുടെ ഭാഗമായി ചതുർശുദ്ധി, ധാര, പഞ്ചകം, പഞ്ചഗവ്യം, ഇരുപ്പത്തിയഞ്ച് കലശം എന്നിവയാണ് നടക്കുക. പമ്പാ സദ്യയും പമ്പവിളക്കും ഇന്ന് നടക്കും.

Last Updated : Jan 14, 2020, 9:20 AM IST

ABOUT THE AUTHOR

...view details