കേരളം

kerala

ETV Bharat / state

ശബരിമല ശ്രീകോവിലിന് മുകളിലെ ചോർച്ച : സെപ്റ്റംബർ 6നകം പരിഹരിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് - ശബരിമല ശ്രീകോവിലിന് മുകളിലെ ചോർച്ച പരിഹാരം

ശ്രീകോവിലിന് മുൻവശത്തെ കോടിയിൽ ഇടതുഭാഗത്ത് ബുധനാഴ്‌ച നടത്തിയ പരിശോധനയിൽ ചോർച്ച കണ്ടെത്തി. ശ്രീകോവിലിന് മുകളിൽ സ്ഥാപിച്ച സ്വർണ പാളികളിൽ തറച്ചിരുന്ന ചെമ്പാണികള്‍ക്കും ഇതിനിടയിലെ സിലിക്കോൺ ഫില്ലിംഗിനും ഇളക്കം തട്ടിയിട്ടുണ്ട്

LEAKAGE IN SABARIMALA SHRINE WILL BE SOLVED BY SEPTEMBER 6  ശബരിമല ശ്രീകോവിലിന് മുകളിലെ ചോർച്ച  ശബരിമല ശ്രീകോവിലിന് മുകളിലെ ചോർച്ച പരിഹാരം  ശബരിമല ശ്രീകോവിലിൽ ചോർച്ച പരിശോധന
ശബരിമല ശ്രീകോവിലിന് മുകളിലെ ചോർച്ച; സെപ്റ്റംബർ 6നകം പരിഹരിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ്

By

Published : Aug 4, 2022, 8:36 AM IST

പത്തനംതിട്ട :ശബരിമല ശ്രീകോവിലിന് മുകളിലെ ചോർച്ച സെപ്‌റ്റംബർ ആറിനകം പരിഹരിക്കാനാകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ്. ചോർച്ച സംബന്ധിച്ച് ബുധനാഴ്‌ച(03.08.2022) വിശദമായ പരിശോധന നടത്തിയിരുന്നു. ശ്രീകോവിലിന് മുൻവശത്തെ കോടിയിൽ ഇടതുഭാഗത്താണ് ചോർച്ച കണ്ടെത്തിയത്.

1997ലാണ് ശ്രീകോവിലിന് മുകളിൽ സ്വർണ പാളികൾ സ്ഥാപിച്ചത്. സ്വർണ പാളികളിൽ ചെമ്പാണിയാണ് തറച്ചിരുന്നത്. കാലപ്പഴക്കം കൊണ്ട് ആണികൾക്ക് ഇളക്കം സംഭവിച്ചിട്ടുണ്ട്.

കൂടാതെ, പാളികൾക്കിടയിലെ സിലിക്കോൺ ഫില്ലിംഗിനും ഇളക്കം തട്ടിയിട്ടുണ്ടെന്ന് പരിശോധനയിൽ ബോധ്യപ്പെട്ടതായി പ്രസിഡൻ്റ് അറിയിച്ചു. കേടുവന്ന ചെമ്പ് ആണികൾ പൂർണമായും മാറ്റി പുതിയ ആണികൾ സ്ഥാപിക്കും. ഫില്ലിംഗ് സീലന്‍റ് ഉപയോഗിച്ച് സ്വർണ തകിടുകൾക്കിടയിലെ ജോയിന്‍റുകളിലെ കേടുപാട് പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആഗസ്റ്റ് 22 ന് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ച് 15 ദിവസം കൊണ്ട് പ്രവർത്തനം പൂർത്തീകരിക്കും. പണികൾ ആരംഭിക്കുന്നതിനായി ഹൈക്കോടതിയുടെ അനുമതി എത്രയും വേഗം വാങ്ങും. അടുത്ത ബോർഡ് യോഗം കൂടുതൽ കാര്യങ്ങളിൽ തീരുമാനം കൈക്കൊള്ളുമെന്നും ഓണത്തിന് നട തുറക്കുന്നതിന് മുൻപ് (സെപ്റ്റംബർ 6 ) പണി തീർക്കുമെന്നും പ്രസിഡൻ്റ് വ്യക്തമാക്കി.

ചോർച്ച സംബന്ധിച്ച് നടത്തിയ പരിശോധന

ശ്രീകോവിലിന് മുന്നിലെ സ്വർണപാത്തി, ശ്രീകോവിലിൽ സ്വർണം പൂശിയിരിക്കുന്ന മറ്റ് സ്ഥലങ്ങൾ എന്നിവ പോളിഷ് ചെയ്‌ത് ഭംഗിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഡ്വ.കെ.അനന്തഗോപൻ, ക്ഷേത്രം തന്ത്രി കണ്‌ഠരര് മഹേഷ് മോഹനര്, ശബരിമല സ്പെഷ്യൽ കമ്മിഷണർ മനോജ്, ചീഫ് എൻജിനിയർ അജിത്ത് കുമാർ, തിരുവാഭരണം കമ്മിഷണർ ബൈജു, ദേവസ്വം, വിജിലൻസ് എസ്.പി.സുബ്രഹ്മണ്യം, ക്ഷേത്ര മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി, കീഴ്‌ശാന്തി ഗിരീഷ് കുമാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.

ABOUT THE AUTHOR

...view details