പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിന്‍റെ ശ്രീകോവിലിൽ ചോർച്ച കണ്ടെത്തി. സ്വർണം പൊതിഞ്ഞ ഭാഗത്തെ ചോര്‍ച്ചയിലൂടെ വെള്ളം കഴുക്കോലിലൂടെ ദ്വാരപാലക ശില്‍പങ്ങളിൽ വീഴുന്നതായാണ് കണ്ടെത്തിയത്. ദ്വാരപാലക ശില്‍പങ്ങൾ നനയുന്ന സാഹചര്യമാണ് നിലവിൽ.
ശബരിമല ശ്രീകോവിലിൽ ചോർച്ച; സ്വർണപ്പാളികൾ ഇളക്കി പരിശോധിക്കും - leak on gold platted roof of sabarimala temple
ശബരിമല ക്ഷേത്രത്തിന്‍റെ ശ്രീകോവിലിന്‍റെ സ്വർണം പൊതിഞ്ഞ ഭാഗത്താണ് ചോര്‍ച്ച കണ്ടെത്തിയത്
ശബരിമല ശ്രീകോവിലിൽ ചോർച്ച; സ്വർണപ്പാളികൾ ഇളക്കി പരിശോധിക്കും
ഈ സാഹചര്യത്തില്‍ ഓഗസ്റ്റ് 5ന് സ്വർണപ്പാളികൾ ഇളക്കി പരിശോധിക്കും. തന്ത്രി, തിരുവാഭരണ കമ്മിഷണർ എന്നിവരുടെ സാന്നിധ്യത്തിലാകും നടപടികൾ. ഒരു ദിവസം കൊണ്ട് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ കഴിയുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.