പത്തനംതിട്ട: നിരണം പഞ്ചായത്ത് ഭരണം യുഡിഎഫില്‍ നിന്നും എൽഡിഎഫ് പിടിച്ചെടുത്തു (LDF Took Over The Niranam Panchayat Administration). ഇന്ന് പഞ്ചായത്ത് കോൺഫറന്‍സ് ഹാളിൽ നടന്ന തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ (CPM) എം ജി രവി പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു. സാമ്പത്തിക തട്ടിപ്പു കേസില്‍ പ്രതിയായ മുൻ പ്രസിഡന്‍റ് കെ പി പുന്നൂസ് വോട്ട് ചെയ്യാനെത്തിയില്ല. കെ പി പുന്നൂസ് കേസുകളില്‍ അകപ്പെട്ടതിനെ തുടർന്നാണ് എല്‍ ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായത്.
യു ഡി എഫിനെ (UDF) പിന്തുണച്ചിരുന്ന രണ്ടു സ്വതന്ത്രരില്‍ ഒരാള്‍ എല്‍ ഡി എഫിനെ (LDF) പിന്തുണച്ചു. നിലവിലെ വൈസ് പ്രസിഡന്‍റും സ്വതന്ത്ര അംഗവുമായ അന്നമ്മ ജോര്‍ജാണ് എൽ ഡി എഫിന് അനുകൂലമായി വോട്ട് ചെയ്‌തത്. ഇതോടെയാണ് എൽ ഡി എഫിന് ഭരണം ലഭിച്ചത്. 13 അംഗ ഭരണ സമിതിയിൽ എല്‍ ഡി എഫിന് ഏഴും യു ഡി എഫിന് അഞ്ചും വോട്ടുകൾ ലഭിച്ചു. യു ഡി എഫ്- അഞ്ച്, എല്‍ ഡി എഫ്- അഞ്ച്, സ്വതന്ത്രര്‍-മൂന്ന് എന്നതായിരുന്നു മുന്‍പത്തെ കക്ഷിനില. ഇതിൽ രണ്ട് സ്വതന്ത്രരുടെ പിന്തുണയോടെയാണ് യു ഡി എഫ് ഭരണം നടത്തിയിരുന്നത്.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് (One Nation One Election) : ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് തീരുമാനം അന്തിമമാക്കാനൊരുങ്ങി നിയമ കമ്മിഷൻ. ഒരു രാഷ്‌ട്രം ഒരു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികളുടെയും സാമൂഹിക പ്രവർത്തകരുടെയും എതിര്‍പ്പുകള്‍ക്കൊടുവില്‍ രാജ്യത്ത് തെരഞ്ഞെടുപ്പ് ഒന്നിച്ച് നടത്തുന്ന വിഷയത്തിൽ തീരുമാനമെടുക്കാനൊരുങ്ങി ലോ കമ്മിഷൻ ഓഫ് ഇന്ത്യ.