കേരളം

kerala

ETV Bharat / state

ശബരിമല ഭക്തര്‍ ഉടൻ മലയിറങ്ങണം: പമ്പ, മണിമല, അച്ചൻകോവിലാര്‍ തീരത്ത് അതീവ ജാഗ്രത - സംസ്ഥാനത്തെ റെഡ് അലര്‍ട്ട് ജില്ലകള്‍

പത്തനംതിട്ട ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ശബരിമല ഭക്തര്‍ മലയിറങ്ങി സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ നിര്‍ദേശിച്ചത്. നദികളില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ തീരത്ത് താമസിക്കുന്നവര്‍ക്കും ജാഗ്രത നിര്‍ദേശമുണ്ട്

Rain update pathanamthitta Kerala  latest rain update from pathanamthitta Kerala  Weather update kerala  kerala rains  kerala red alert districts  kerala rain live updates  പത്തനംതിട്ടയില്‍ റെഡ് അലര്‍ട്ട്  പത്തനംതിട്ട ജില്ലയില്‍ കനത്തമഴ  പത്തനംതിട്ടയില്‍ ജാഗ്രത നിര്‍ദേശം  കേരത്തിലെ കാലാവസ്ഥ റിപ്പോര്‍ട്ട്  സംസ്ഥാനത്തെ റെഡ് അലര്‍ട്ട് ജില്ലകള്‍
പത്തനംതിട്ടയില്‍ മഴ കനക്കുമെന്ന് മുന്നറിയിപ്പ് ; സന്നിധാനത്തെത്തിയ ഭക്തരോട് ഉടന്‍ മലയിറങ്ങാന്‍ നിര്‍ദേശം

By

Published : Aug 4, 2022, 4:25 PM IST

Updated : Aug 4, 2022, 5:09 PM IST

പത്തനംതിട്ട: ജില്ലയില്‍ മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ശബരിമലയിലെത്തിയ ഭക്തരോട് ഉടന്‍ മലയിറങ്ങി സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ നിര്‍ദേശം. ഇന്ന് മൂന്ന് മണിക്ക് ശേഷം ഭക്തര്‍ മലകയറരുതെന്നും നിര്‍ദേശമുണ്ട്. പമ്പ, മണിമല, അച്ചൻകോവിൽ നദികളിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ജില്ല കലക്‌ടര്‍ ദിവ്യ എസ്. അയ്യര്‍ നിര്‍ദേശിച്ചു.

പത്തനംതിട്ടയില്‍ അതീവ ജാഗ്രത

വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന കുടുംബങ്ങള്‍ സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറി താമസിക്കണം. ആങ്ങമൂഴി-കക്കി-വണ്ടിപ്പെരിയാര്‍ റോഡില്‍ മൂഴിയാര്‍ കോളനിയില്‍ നിന്നും എട്ടു കിലോമീറ്റര്‍ അകലെ അരണമുടിയില്‍ മണ്ണിടിച്ചിലുണ്ടായി. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു.

ആങ്ങമൂഴി-കക്കി-വണ്ടിപ്പെരിയാര്‍ റോഡില്‍ മണ്ണിടിച്ചില്‍

കോന്നി താലൂക്കില്‍ അരുവാപ്പുലം വില്ലേജില്‍ കല്ലേലിത്തോട്ടം എസ്റ്റേറ്റിലെ 34-ാം നമ്പര്‍ അങ്കണവാടി കെട്ടിടത്തിന്‍റെ മേല്‍ക്കൂര തകര്‍ന്നു വീണെങ്കിലും ആളപായമില്ല. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ താലൂക്കുകളിലും റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. കന്നുകാലികളെ സംരക്ഷിക്കുന്നതിനായി മൃഗസംരക്ഷണ വകുപ്പ് ക്യാമ്പുകള്‍ ആരംഭിച്ചു.

അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പുയരുന്നു
Last Updated : Aug 4, 2022, 5:09 PM IST

ABOUT THE AUTHOR

...view details