പത്തനംതിട്ട: കനത്ത മഴയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിൽ. അടൂർ ഏനാദിമംഗലം കുന്നിട വേട്ടമല ഭാഗത്ത് മണ്ണിടിച്ചിലുണ്ടായി. രണ്ടു വീടുകൾക്ക് ചെറിയ തോതിൽ നാശനഷ്ടമുണ്ടായിട്ടുണ്ട്. ഒരുവീട്ടിൽ താഴത്തെ നിലയിൽ വെള്ളം കയറി. കുടുംബാംഗങ്ങൾ മുകളിലത്തെ നിലയിലേക്ക് മാറി.
പത്തനംതിട്ടയിൽ വിവിധ പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ - കൂടൽ ഭാഗത്തും മണ്ണിടിച്ചിൽ
ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുകയാണ്.
പത്തനംതിട്ടയിൽ വിവിധ പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ
രക്ഷാ പ്രവർത്തനത്തിനായി ഫയർഫോഴ്‌സിനെ വിവരം അറിയിച്ചിട്ടുണ്ട്. കൂടൽ ഭാഗത്തും മണ്ണിടിച്ചിലുണ്ടായി. കല്ലുവിള അതിരുങ്കൽ റോഡിലേക്കാണ് മണ്ണിടിഞ്ഞു വീഴുന്നത്. മഴ ശക്തമായി തുടരുന്നതിനാൽ നിലവിൽ ഈ ഭാഗത്ത് മണ്ണിടിച്ചിൽ തുടരുകയാണ്.ഇതിനാൽ റോഡിലെ തടസം നീക്കനായിട്ടില്ല.