ലഹരി വര്‍ജന മിഷന്‍ വിമുക്തി 90 ദിന ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിച്ചു - lahari varjana mission
കൂട്ടയോട്ടം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍റ് കെ.അനില്‍ കുമാര്‍ ഫ്ലാഗ് ഓഫ് ചെയ്‌തു.
പത്തനംതിട്ട: എക്‌സൈസ് വകുപ്പിന്‍റെ നേതൃത്വത്തില്‍ ലഹരി വര്‍ജന മിഷന്‍ വിമുക്തി 90 ദിന ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി നടത്തിയ കൂട്ടയോട്ടം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍റ് കെ.അനില്‍ കുമാര്‍ ഫ്ലാഗ് ഓഫ് ചെയ്‌തു. പത്തനംതിട്ട സെന്‍റ് പീറ്റേഴ്‌സ് ജങ്ഷനില്‍ നിന്നും ആരംഭിച്ച കൂട്ടയോട്ടം മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ എന്‍. കെ. മോഹന്‍ കുമാര്‍ സന്ദേശം നല്‍കി. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ കെ.മോഹന്‍, പ്രസിഡന്‍റ് ബോബി എബ്രഹാം പ്രസ് ക്ലബ് സെക്രട്ടറി ബിജു കര്യന്‍ എന്നിവര്‍ പരിപാടില്‍ പങ്കെടുത്തു. ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി പത്തനംതിട്ട പ്രസ് ക്ലബിന്‍റെയും എക്‌സൈസ് വകുപ്പിന്‍റെയും ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സിലിന്‍റെയും സഹകരണത്തോടെ ഫെബ്രുവരി 27,28 തീയതികളില്‍ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ സൗഹൃദ ക്രിക്കറ്റ് മത്സരങ്ങളും സംഘടിപ്പിക്കും.