പത്തനംതിട്ട: സംസ്ഥാന ലേബർഫെഡ് ചെയര്‍മാനും ലോക് താന്ത്രിക് ജനതാദൾ (എൽജെഡി) സംസ്ഥാന സെക്രട്ടറിയുമായ അഡ്വ. മണ്ണടി അനിൽ (54) കൊവിഡാനന്തര ചികിത്സയിലിരിക്കെ അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ലേബർഫെഡ് ചെയർമാൻ അഡ്വ. മണ്ണടി അനിൽ അന്തരിച്ചു - ന്യൂമോണിയ
തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ലേബർഫെഡ് ചെയർമാൻ അഡ്വ. മണ്ണടി അനിൽ അന്തരിച്ചു
read more: തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് അന്തരിച്ചു
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അനിൽ ഏപ്രിൽ ഒന്നിന് നെഗറ്റീവായിരുന്നു. ഇതിനു ശേഷം ന്യൂമോണിയ പിടിപെട്ടതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മണ്ണടി അനിലിന്‍റെ നിര്യാണത്തിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിന്നുള്ള നിരവധി പേര്‍ അനുശോചിച്ചു.