പത്തനംതിട്ട : തിരുവല്ല കുറ്റൂർ സർവീസ് സഹകരണ ബാങ്കിലും വൻ അഴിമതി (Kuttoor Cooperative Bank Irregularities ) നടന്നതായി റിപ്പോർട്ട്. ഇടതുപക്ഷം നേതൃത്വം നൽകുന്ന ഭരണസമിതിയുള്ള കുറ്റൂർ സഹകരണ ബാങ്കിൽ, സഹകരണ വകുപ്പ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് വ്യക്തമായത്. ചട്ടങ്ങൾ (Bank Norms) ലംഘിച്ച് വായ്‌പ (Loan) നല്‍കിയതുൾപ്പടെയുള്ള ക്രമക്കേടുകളാണ് പുറത്തുവന്നിരിക്കുന്നത്.
കുറ്റൂർ സഹകരണ ബാങ്കിലെ ക്രമക്കേടിനെ കുറിച്ചുള്ള രേഖകള്‍ റിപ്പോര്‍ട്ടില്‍ എന്ത് :സിപിഎം (CPM) ഏരിയ സെക്രട്ടറിയുടെ ഭാര്യ വ്യാജ വിലാസത്തിൽ 20 ലക്ഷം രൂപയുടെ വായ്‌പ നേടിയെടുത്തതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. ഏരിയ സെക്രട്ടറി ഫ്രാൻസിസ് വി ആന്‍റണിയുടെ ഭാര്യ സ്വപ്‌ന ദാസിന് അംഗത്വം നൽകിയ അതേദിവസം തന്നെ വായ്‌പ നൽകാൻ ഭരണസമിതി തീരുമാനിക്കുകയായിരുന്നു.
കുറ്റൂർ സഹകരണ ബാങ്കിലെ ക്രമക്കേടിനെ കുറിച്ചുള്ള രേഖകള്‍ ചികിത്സാവശ്യത്തിനാണ് 20 ലക്ഷം രൂപ വായ്‌പ എടുത്തതെന്നും കാലാവധിക്ക് മുൻപ് തന്നെ തിരിച്ചടച്ചെന്നുമാണ് തിരുവല്ല ഏരിയ സെക്രട്ടറി ഫ്രാൻസിസ് വി ആന്‍റണിയുടെ വിശദീകരണം. സ്വപ്‍ന ദാസ്, വടക്കേവീട്ടിൽ, കടപ്ര, പരുമല പി ഒ എന്നതാണ് സ്വപ്‌ന ദാസിന്‍റെ യഥാർഥ വിലാസം. എന്നാൽ സ്വപ്‌ന ദാസ് വടക്കേപ്പറമ്പില്‍, വെൺപാല എന്നാണ് വായ്‌പയ്ക്കായി നൽകിയ വിലാസം. ഈ വിലാസത്തിൽ സ്വപ്‍ന ദാസ് എന്നൊരു താമസക്കാരി ഇല്ലെന്നും സഹകരണ വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തി.
കുറ്റൂർ സഹകരണ ബാങ്കിലെ ക്രമക്കേടിനെ കുറിച്ചുള്ള രേഖകള്‍ മാത്രമല്ല ഒരു ആധാരത്തിന്‍റെ മേൽ അഞ്ചുപേർക്ക് വരെ വായ്‌പ നൽകിയതായി റിപ്പോർട്ടിലുണ്ട്. ബാങ്കിന്‍റെ പുതിയ കെട്ടിടം നിർമിച്ചത് ചട്ടം ലംഘിച്ചാണെന്ന് കണ്ടെത്തി. കെട്ടിട നിർമാണത്തിൽ ടെന്‍ഡർ വിളിച്ചത് മുതൽ വ്യാപകമായ ക്രമക്കേടുകൾ നടന്നിട്ടുണ്ട്. അതേസമയം ബാങ്കിന് നഷ്‌ടമുണ്ടായിട്ടില്ലെന്നാണ് ഭരണസമിതിയുടെ വിശദീകരണം.
Also Read: CPM Statement Karuvannur Bank Scam: കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സിപിഎം കൗൺസിലറുടെ അറസ്റ്റിൽ ഇഡിക്കെതിരെ സിപിഎം
കരുവന്നൂര്‍ തട്ടിപ്പും അറസ്‌റ്റും :കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം പ്രാദേശിക നേതാവും വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലറുമായ പി ആർ അരവിന്ദാക്ഷനെയും ബാങ്ക് മുന്‍ അക്കൗണ്ടന്‍റ് സി കെ ജില്‍സിനെയും കഴിഞ്ഞദിവസം ഇഡി അറസ്‌റ്റ് ചെയ്‌തിരുന്നു. കേസില്‍ ഇഡി അറസ്‌റ്റ് ചെയ്യുന്ന മൂന്നാമത്തെ വ്യക്തിയായിരുന്നു പി ആർ അരവിന്ദാക്ഷൻ. അത്താണി ലോക്കൽ കമ്മിറ്റി അംഗമായ അരവിന്ദാക്ഷന്‍റെ അറസ്‌റ്റിന് പിന്നാലെയാണ് കരുവന്നൂർ ബാങ്ക് മുൻ അക്കൗണ്ടന്‍റ് സി കെ ജിൽസിനെയും ഇഡി അറസ്‌റ്റ് ചെയ്‌തത്.
ചൊവ്വാഴ്‌ച (26.09.2023) രാവിലെ മുതൽ ജിൽസിനെ ഇഡി ചോദ്യം ചെയ്‌ത് വരികയായിരുന്നു. കരുവന്നൂർ ബാങ്കിലെ തട്ടിപ്പുകളെ കുറിച്ച് ജിൽസിന് അറിവുണ്ടായിരുന്നുവെന്നും ഇയാള്‍ പ്രതികളെ സഹായിച്ചതായും ഇഡി ആരോപിച്ചിരുന്നു. ഇയാൾ ചോദ്യം ചെയ്യലുമായി സഹകരിക്കുകയോ, അറിയാവുന്ന കാര്യങ്ങൾ വ്യക്തമാക്കുകയോ ചെയ്‌തിട്ടില്ലെന്നും ഈയൊരു സാഹചര്യത്തിലാണ് അറസ്‌റ്റ് ചെയ്‌തതെന്നും ഇഡി വ്യക്തമാക്കിയിരുന്നു.