പത്തനംതിട്ട:സ്വര്‍ണക്കടത്ത് കേസില്‍ വെളിപ്പെടുത്തലുകളുടെ പിന്നാലെ പോകലല്ല നിജസ്ഥിതി അറിയുന്നതിനുള്ള അന്വേഷണമാണ് വേണ്ടതെന്ന പ്രതിപക്ഷ നേതാവിന്‍റെ നിലപാടിനൊപ്പമാണ് മുസ്‌ലിം ലീഗെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. സ്വര്‍ണക്കടത്ത് കേസില്‍ നീതിപൂര്‍വവും നിഷ്‌പക്ഷവുമായ അന്വേഷണം വേണം. ഇതിനായി യുഡിഎഫ് തീരുമാനമനുസരിച്ച് മുസ്‌ലിം ലീഗും സമര രംഗത്തിറങ്ങുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസില്‍ വേണ്ടത് നിഷ്‌പക്ഷ അന്വേഷണം: കുഞ്ഞാലിക്കുട്ടി - gold case updation
രാഹുല്‍ ഗാന്ധിക്കെതിരായ കേസില്‍ കഴമ്പില്ലന്ന് കുഞ്ഞാലികുട്ടി
കുഞ്ഞാലിക്കുട്ടി
വെളിപ്പെടുത്തലുകളുടെ പിന്നാലെ പോയിട്ടുള്ളത് ഇടത് പക്ഷമാണ്. രാഹുല്‍ ഗാന്ധിക്കെതിരായ കേസില്‍ കഴമ്പില്ല. അതും സ്വര്‍ണക്കടത്ത് കേസും തമ്മില്‍ താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.