പത്തനംതിട്ട: കുമ്പഴയില്‍ അഞ്ചുവയസുകാരിയെ മർദിച്ചു കൊലപ്പെടുത്തിയ പ്രതി അലക്സ് വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. കുമ്പഴയിലെ വാടകവീട്ടിലെത്തിച്ച് നടത്തിയ തെളിവെടുപ്പിനിടെയാണ് അഞ്ചുവയസുകാരിയോട് ചെയ്ത ക്രൂരപീഡനങ്ങള്‍ ഇയാള്‍ വിവരിച്ചത്.
അടിവയറ്റില്‍ ചവിട്ടി, ആഞ്ഞടിച്ചു, പിചാത്തി കൊണ്ട് വരഞ്ഞു; അഞ്ചു വയസുകാരി അനുഭവിച്ചത് ക്രൂരപീഡനങ്ങള്‍ - അഞ്ചു വയസുകാരി അനുഭവിച്ചത് ക്രൂരപീഡനങ്ങള്‍
ശരീരത്തിൽ നിന്നും രക്തം വാർന്നത്തോടെ കുഞ്ഞ് മുറിയില്‍ തളര്‍ന്ന് വീണു. കുഞ്ഞിന്‍റെ ബോധം പോയെന്നു മനസ്സിലായ പ്രതി കുഞ്ഞിനെ കുളിപ്പിച്ചു കിടത്തി. എന്നിട്ടും
കൊലപാതക ദിവസം രാവിലെ എട്ടുമണിയോടെ കുഞ്ഞിന്‍റെ അമ്മ ജോലിക്ക് പോയിരുന്നു. ഇതിന് ശേഷമാണ് മര്‍ദിക്കാനാരംഭിച്ചതെന്ന് പ്രതി പറഞ്ഞു. സ്ഥിരമായി മദ്യക്കച്ചവടമുണ്ടായിരുന്ന വീട്ടില്‍ പലരും മദ്യം വാങ്ങാൻ എത്തിയിരുന്നു. വീട്ടിലെ ഒരുകോണിൽ കുട്ടി ഭയപ്പാടോടെ ഇരിക്കുന്നതും മദ്യം വാങ്ങാനെത്തിയവർ കണ്ടിരുന്നു. മദ്യം വാങ്ങാൻ എത്തിയവർ പോയശേഷം പ്രതി കുഞ്ഞിന്‍റെ കഴുത്തിലും നെഞ്ചിലും പലതവണ ആഞ്ഞടിച്ചു. അടിവയറ്റില്‍ ചവിട്ടി, പിച്ചാത്തി ഉപയോഗിച്ച് കുഞ്ഞിന്‍റെ കൈയിലും പുറത്തുമെല്ലാം പലതവണ വരഞ്ഞു. ആദ്യമൊക്കെ കുഞ്ഞ് കരഞ്ഞെങ്കിലും പിന്നീട് ശബ്ദമില്ലാതായി. ശരീരത്തിൽ നിന്നും രക്തം വാർന്നത്തോടെ കുഞ്ഞ് മുറിയില്‍ തളര്‍ന്ന് വീണു. കുഞ്ഞിന്‍റെ ബോധം പോയെന്നു മനസ്സിലായ പ്രതി കുഞ്ഞിനെ കുളിപ്പിച്ചു കിടത്തി. എന്നിട്ടും ബോധം വരാതായതോടെ ഇയാൾ ജോലിക്ക് പോയ കുഞ്ഞിന്‍റെ അമ്മയെ ഫോണില്‍ വിളിച്ച് വിവരം പറഞ്ഞു. അമ്മ വരുമ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു.
ഇയാള്‍ ഒരിക്കല്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടതിനാല്‍ കനത്ത സുരക്ഷയിലാണ് പൊലീസ് ഇയാളെ തെളിവെടുപ്പിന് കൊണ്ടുവന്നത്. കുഞ്ഞിന്‍റെ ശരീരത്തില്‍ അറുപതിലേറെ മുറിവുകളും മര്‍ദിച്ചതിന്‍റെ പാടുകളുമുണ്ടായിരുന്നു. കഴുത്ത്, നെഞ്ച്, അടിവയര്‍ എന്നിവിടങ്ങളില്‍ വലിയ ക്ഷതമേറ്റതായാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. കുട്ടിയുടെ അമ്മയും സംശയ നിഴലിലാണ്. പൊലീസ് ഇവരെയും വിശദമായി ചോദ്യം ചെയ്യും. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം പത്തനംതിട്ടയില്‍ കൊണ്ടുവന്ന കുഞ്ഞിന്‍റെ മൃതദേഹം നഗരസഭാ ശ്മശാനത്തിലാണ് സംസ്കരിച്ചത്. കുഞ്ഞിന്‍റെ അച്ഛനായ തമിഴ്നാട് സ്വദേശി ശവസംസ്കാരത്തിന് എത്തിയിരുന്നു. സംഭവത്തിൽ അമ്മയ്ക്കും പങ്കുണ്ടെന്ന് പിതാവ് ആരോപിച്ചു. ഇദ്ദേഹവും കുഞ്ഞിന്‍റെ അമ്മയും തമ്മില്‍ നിയമപരമായി വിവാഹം വേര്‍പിരിഞ്ഞതാണ്. കൊല്ലപ്പെട്ട അഞ്ചുവയസുകാരിയെ കൂടാതെ ഇവർക്ക് മറ്റൊരു മകൾ കൂടിയുണ്ട്.