പത്തനംതിട്ട:കെഎസ്ആര്‍ടിസി പമ്പയിൽ നിന്നും പഴനി, കോയമ്പത്തൂർ, തെങ്കാശി അന്തര്‍സംസ്ഥാന സര്‍വീസുകള്‍ ആരംഭിച്ചു. 12 ബസുകളാണ് അന്തര്‍സംസ്ഥാന സര്‍വീസിന് എത്തിച്ചിരിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ മധുരയിലേക്കും ചെന്നൈയിലേക്കും സര്‍വീസ് ആരംഭിക്കും. 140 ബസുകളാണ് പമ്പ ഡിപ്പോയിലുള്ളത്. അടുത്ത ആഴ്ച 99 ബസുകള്‍ കൂടി സര്‍വീസിനെത്തും. നിലയ്ക്കല്‍ - പമ്പ റൂട്ടില്‍ തീര്‍ഥാടകര്‍ക്കായി കെഎസ്ആര്‍ടിസി 24 മണിക്കൂറും ചെയിന്‍ സര്‍വീസ് നടത്തുന്നുണ്ട്. എരുമേലി 4,കുമളി 4, തിരുവനന്തപുരം 10, എറണാകുളം 7, ചെങ്ങന്നൂര്‍ 35, കോട്ടയം 10, പത്തനംതിട്ട 4 എന്നിങ്ങനെയാണ് പമ്പയിൽ നിന്ന് പുറപ്പെടുന്ന സര്‍വീസുകളുടെ എണ്ണം
Inter-state Bus Service: പമ്പയിൽ നിന്ന് കെഎസ്ആര്‍ടിസി അന്തര്‍സംസ്ഥാന സര്‍വീസുകള്‍ ആരംഭിച്ചു - കെഎസ്ആര്‍ടിസി ശബരിമല
ksrtc Inter-state Bus Services from pampa : 12 ബസുകളാണ് അന്തര്‍സംസ്ഥാന സര്‍വീസിന് എത്തിച്ചിരിക്കുന്നത്
കെഎസ്ആര്‍ടിസി