പത്തനംതിട്ട : മറ്റൊരു വാഹനത്തെ മറികടന്നെത്തിയ കെഎസ്ആർടിസി ബസിടിച്ച് ആംബുലൻസ് ഡ്രൈവർ മരിച്ച സംഭവത്തിൽ കെഎസ്ആർടിസി ബസിന്‍റെ ഡ്രൈവർ അറസ്റ്റിൽ. ആലുവ ഡിപ്പോയിലെ ഡ്രൈവറായ ആലുവ മണ്ണാങ്കുഴി വീട്ടിൽ മുനീറാണ് (42) അറസ്റ്റിലായത്. അടൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെ എംസി റോഡിൽ പറന്തൽ ജംഗ്ഷന് സമീപമായിരുന്നു അപകടം. ആംബുലൻസ് ഡ്രൈവർ തൃശൂർ ആക്കിക്കാവ് തോലത്ത് വീട്ടിൽ ബെനിസൻ ടി സാക്ക് (38) ആണ് അപകടത്തിൽ മരിച്ചത്.
കെഎസ്ആർടിസി ബസിടിച്ച് ആംബുലൻസ് ഡ്രൈവർ മരിച്ച സംഭവം: ബസ് ഡ്രൈവർ അറസ്റ്റിൽ
ആലുവ ഡിപ്പോയിലെ ഡ്രൈവറായ ആലുവ മണ്ണാങ്കുഴി വീട്ടിൽ മുനീറാണ് (42) അറസ്റ്റിലായത്
കെഎസ്ആർടിസി ബസിടിച്ച് ആംബുലൻസ് ഡ്രൈവർ മരിച്ച സംഭവം: ബസ് ഡ്രൈവർ അറസ്റ്റിൽ